Posted By saritha Posted On

മദ്യപിച്ച് വീട്ടിലെത്തിയശേഷം ക്രൂരമര്‍ദനം, ശരീരത്തില്‍ പാടുകളും മുറിവുകളും, ഷാര്‍ജയില്‍ ആത്മഹത്യചെയ്ത അതുല്യയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Athulya Death ദുബായ്: ഷാർജയില്‍ മലയാളി യുവതി അതുല്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഭർത്താവ് സതീഷിനെതിരെ യുവതിയുടെ കുടുംബം പരാതി നൽകി. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് ബന്ധുവായ യുവതിക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭർ‌ത്താവ് സതീഷ് ക്രൂരമായി അതുല്യയെ മർദിക്കുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം തന്നെ ക്രൂരമായി മർദിക്കുമായിരുന്നെന്ന് അതുല്യ ബന്ധുവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അതുല്യ തൂങ്ങിമരിച്ച വിവരമാണ് ബന്ധുക്കൾ അറിയുന്നത്. അതുല്യയുടെ പതിനേഴാമത്തെ വയസിലാണ് സതീഷുമായി വിവാഹം ഉറപ്പിച്ചത്. നിശ്ചയമടക്കം നടത്തിയ ശേഷം പിന്നീട് വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു. ഷാർജയിലേക്ക് താമസം മാറിയതിന് പിന്നാലെ സതീഷിന്റെ സ്വഭാവത്തിലടക്കം മാറ്റം വന്നതായി അതുല്യ ബന്ധുക്കളോട് പറ‍ഞ്ഞിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കഴിഞ്ഞ കുറച്ച് നാളുകളായി അതുല്യയെ ശരീരികമായി സതീഷ് ഉപ​ദ്രവിക്കുന്നുണ്ടായിരുന്നു. താങ്ങാവുന്നതിനപ്പുറമാണ് സതീഷ് തന്നെ ഉപദ്രവിച്ചിരുന്നതെന്ന് അതുല്യ പറഞ്ഞിരുന്നു. സതീഷ് മർദിച്ചതിന് ശേഷം ശരീരത്തിലുണ്ടായ പാടുകളും മുറിവുകളും അതുല്യ ബന്ധുവിന് അയച്ചു നൽകിയിരുന്നു. മദ്യപിച്ച ശേഷമാണ് സതീഷ് മർദിക്കുന്നതെന്ന് അതുല്യ പറഞ്ഞിരുന്നു. അതുല്യയെ നാട്ടിലേക്ക് വിടുന്നതിനടക്കം സതീഷ് തടസം നിന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറാണ് സതീഷ്. അതുല്യ സതീഷിനെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏക മകൾ ആരാധിക (10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. ഇന്നലെ രാത്രിയിൽ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഒരു സ്ഥാപനത്തിൽ അതുല്യ ജോലിയ്ക്ക് പ്രവേശിക്കേണ്ടതായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *