ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും ചേലക്കരയിൽ പ്രദീപും കുതിക്കുകയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചുപിടിച്ചു. വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് രണ്ട് ലക്ഷം കവിഞ്ഞു. ഇവിടെ
ഇടത് മുന്നണി, എന്‍ഡിഎ സ്ഥാനാര്‍ഥികൾ ബഹുദൂരം പിന്നിലാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് ലീഡ് പതിനായിരത്തിലേക്ക് കടന്നു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോൺഗ്രസ് വിട്ടു വന്ന പി സരിനിലൂടെ ഏറെനാൾക്ക് ശേഷം മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് രണ്ടാമത്തെ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A