abu dhabi rain : അബുദാബിയില്‍ പെയ്ത കനത്തമഴയില്‍ നഗരത്തില്‍ ഉടനീളം വെള്ളക്കെട്ടും ഗതാഗത തടസ്സവും - Pravasi Vartha UAE

abu dhabi rain : അബുദാബിയില്‍ പെയ്ത കനത്തമഴയില്‍ നഗരത്തില്‍ ഉടനീളം വെള്ളക്കെട്ടും ഗതാഗത തടസ്സവും

അബുദാബിയില്‍ പെയ്ത കനത്തമഴയില്‍ നഗരത്തില്‍ ഉടനീളം വെള്ളക്കെട്ടും ഗതാഗത തടസ്സവും ഉണ്ടായി. അബുദാബി നഗരത്തിലും സമീപ മേഖലകളിലുമുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം abu dhabi rain റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റില്‍ നിരവധി ഷോപ്പുകളുടെ ബോര്‍ഡുകള്‍ പറന്നുപോകുകയും തകര്‍ന്നുവീഴുകയും ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA  മുസഫ വ്യവസായ മേഖലയിലും ജനവാസ കേന്ദ്രങ്ങളായ ഷാബിയ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ ഇടങ്ങളിലെ റോഡുകളെല്ലാം പുലര്‍ച്ച മുതല്‍ മണിക്കൂറുകളോളം വെള്ളക്കെട്ടിലായി. ചെറു വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയാതെ വന്നതോടെ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും വൈകി.
പുലര്‍ച്ച വിവിധയിടങ്ങളില്‍ നേരിയ തോതില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. ബാല്‍ക്കണിയിലേക്കുള്ള അടുക്കള വാതിലുകള്‍ അടക്കാതിരുന്ന ഫ്‌ലാറ്റുകളുടെ റൂഫിങ്ങുകള്‍ പൊളിഞ്ഞു വീഴുകയും എ.സിയുടെയും മറ്റും ഹോസുകള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തു. ശക്തമായ കാറ്റുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷിതമായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഞായറാഴ്ച ഇടവിട്ടു പെയ്ത മഴ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശക്തമാവുകയായിരുന്നു. പല ഫ്‌ലാറ്റുകളുടെയും ബേസ്മെന്റുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടിലായി. റിക്കവറി വാഹനങ്ങള്‍ എത്തിച്ചു മാറ്റിയവരും നിരവധിയുണ്ട്. കാറ്റില്‍ അങ്ങിങ്ങായി മരങ്ങള്‍ ഒടിയുകയും കടപുഴകുകയും ചെയ്തെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായില്ല. വൈകീട്ടോടെ മഴ മാറിയെങ്കിലും ആകാശം മേഘാവൃതമായിരുന്നു. താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *