big ticket win : അബുദാബി ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായ പ്രവാസി മലയാളിയുടെ വിജയത്തിന് ഇങ്ങനൊരു പ്രത്യേകതയുണ്ട്! - Pravasi Vartha DRAW

big ticket win : അബുദാബി ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായ പ്രവാസി മലയാളിയുടെ വിജയത്തിന് ഇങ്ങനൊരു പ്രത്യേകതയുണ്ട്!

അബുദാബി ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായ പ്രവാസി മലയാളിയുടെ വിജയത്തിന് ചില പ്രത്യേകതയുണ്ട്. അടുത്തിടെയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ big ticket win മലയാളിക്ക് 15ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 33കോടി രൂപ) സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റിന്റെ 260-ാമത് സീരീസ് നറുക്കെടുപ്പിലാണ് അല്‍ ഐനില്‍ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ടിന് സ്വപ്ന സമ്മാനം ലഭിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
‘037130’ ആയിരുന്നു അദ്ദേഹത്തിന്റെ നമ്പര്‍. എന്നാല്‍ ഈ നമ്പറിന് ഒരു പ്രത്യേകത കൂടിയുണ്ട്. തന്റെ മക്കളുടെ ജനനത്തീയതി പ്രകാരം എടുത്ത ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഭാര്യക്കും എട്ടും അഞ്ചും വയസുള്ള മക്കള്‍ക്കും ഒപ്പമാണ് രാജീവ് താമസിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ ഗ്രാന്‍ഡ് പ്രൈസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് രാജീവ് പ്രതികരിച്ചിരുന്നു.’കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി അല്‍ ഐനില്‍ താമസിക്കുന്നു. മൂന്ന് വര്‍ഷമായി ഞാന്‍ ടിക്കറ്റ് എടുക്കുന്നു. ഇത്തവണ ഭാര്യയും ഞാനും 7,13 എന്നീ നമ്പറുകള്‍ ഉള്ള ടിക്കറ്റ് തിരഞ്ഞെടുക്കാം എന്നും തിരുമാനിക്കുകയായിരുന്നു. ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതി ഇവയാണ്.’- രാജീവ് പറഞ്ഞു.ഇത്തവണ നറുക്കെടുപ്പില്‍ ആറ് ടിക്കറ്റുകള്‍ എടുത്തിരുന്നതായും 40കാരനായ രാജീവ് വ്യക്തമാക്കി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 20പേര്‍ക്കൊപ്പമാണ് ഇദ്ദേഹം സമ്മാനര്‍ഹമായ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയത്. ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുകയാണ് രാജീവ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *