kerala police : സംസ്ഥാനത്ത് പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം - Pravasi Vartha KERALA

kerala police : സംസ്ഥാനത്ത് പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം

സംസ്ഥാനത്ത് പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം. തൃപ്പൂണിത്തുറയില്‍ പുതിയകാവ് ചൂരക്കാട്ടെ പടക്കപ്പുരയിലാണ് സ്‌ഫോടനം kerala police നടന്നത്. അപകടത്തില്‍ പടക്കശാല ജീവനക്കാരന്‍ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
സമീപത്തെ 25 വീടുകള്‍ക്കു കേടുപാടുകള്‍ പറ്റി. ഒരു വാഹനം കത്തിനശിച്ചു. പുതിയകാവ് ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായെത്തിച്ച വെടിക്കോപ്പുകള്‍ ഇറക്കുന്നതിനെടയായിരുന്നു സ്‌ഫോടനം. രണ്ടു കിലോമീറ്റര്‍ അകലേക്കു വരെ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികള്‍ പറയുന്നു.
ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലത്താണ് അപകടം ഉണ്ടായത്. വലിയ സ്‌ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സമീപവാസികള്‍ പറയുന്നു. വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകര്‍ന്നെന്ന് വീട്ടുകാര്‍ പറയുന്നു. വാഹനത്തില്‍നിന്നു പടക്കങ്ങള്‍ ഇറക്കുന്നതിനിടെയാണ് അപകടം. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായാണെന്നും വിവരമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *