etihad airways uae : യുഎഇയിലെ കനത്ത മഴ; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശവുമായി എയര്‍ലൈനുകള്‍ - Pravasi Vartha UAE

etihad airways uae : യുഎഇയിലെ കനത്ത മഴ; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശവുമായി എയര്‍ലൈനുകള്‍

യുഎഇയിലെ കനത്ത മഴയുടെ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശവുമായി എയര്‍ലൈനുകള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്തിന് പുറത്തേക്ക് പറക്കുന്ന യാത്രക്കാര്‍ കാലതാമസം ഒഴിവാക്കാന്‍ നേരത്തെ വിമാനത്താവളത്തിലെത്തണമെന്ന് യുഎഇ എയര്‍ലൈനുകള്‍ etihad airways uae അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
”ഫെബ്രുവരി 11, 12 തീയതികളില്‍ ദുബായില്‍ ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടതിനാല്‍, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് റോഡില്‍ തടസം നേരിട്ടേക്കാം. അതിനാല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് അധിക യാത്രാ സമയം ആസൂത്രണം ചെയ്യാനും കൂടുതല്‍ സൗകര്യത്തിനായി ചെക്ക്-ഇന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു,” എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.
ദുബായ് ആസ്ഥാനമായുള്ള മറ്റൊരു വിമാനക്കമ്പനിയായ ഫ്‌ലൈദുബായ് കൂട്ടിച്ചേര്‍ത്തു: ”ദയവായി നിങ്ങളുടെ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തുക. നിങ്ങളുടെ ഫ്‌ലൈറ്റ് പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് എത്തിച്ചേരാന്‍ ശ്രമിക്കുക.
”ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിച്ച് ഫ്‌ലൈറ്റിന്റെ സ്റ്റാറ്റസ് മനസിലാക്കുക. നിങ്ങളുടെ ബുക്കിംഗില്‍ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ ചേര്‍ക്കുക, അതുവഴി ഞങ്ങള്‍ക്ക് നിങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താം. വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്യുക,” ഫ്‌ളൈ ദുബായ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈദുബായ് എന്നിവയുടെ എല്ലാ ഫ്‌ലൈറ്റുകളും ഷെഡ്യൂള്‍ ചെയ്ത പ്രകാരം പ്രവര്‍ത്തിക്കുന്നുണ്ട്, പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *