dubai police : ദുബായിലെ കനത്ത മഴ: താമസക്കാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍ - Pravasi Vartha DUBAI

dubai police : ദുബായിലെ കനത്ത മഴ: താമസക്കാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദുബായ് പോലീസ് dubai police എല്ലാ താമസക്കാര്‍ക്കും മൊബൈല്‍ ഫോണ്‍ വഴി സുരക്ഷാ മുന്നറിയിപ്പ് നല്‍കി. രാവിലെ 6.07 ന് അയച്ച മുന്നറിയിപ്പില്‍ ദുബായ് നഗരത്തില്‍ അസ്ഥിര കാലാവസ്ഥ നില്‍ക്കുകയാണെന്ന് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
‘ദയവായി ബീച്ചുകളില്‍ നിന്ന് മാറി നില്‍ക്കുക, താഴ്വരകളുള്ള പ്രദേശങ്ങള്‍, തോടുകള്‍, താഴ്ന്ന സ്ഥലങ്ങള്‍ എന്നിവ ഒഴിവാക്കുക, വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക, പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.’ എന്നിങ്ങനെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ദുബായിലെ അസ്ഥിരമായ കാലാവസ്ഥ ഇന്നലെയാണ് ആരംഭിച്ചത്. അതിനാല്‍ യയുഎഇയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നല്‍കാന്‍ സ്‌കൂളുകളോടും സര്‍വ്വകലാശാലകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *