abu dhabi hindu temple : അബുദാബിയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു; ഐക്യത്തിന്റെ പ്രതീകം, എല്ലാ മതസ്ഥര്‍ക്കും പ്രവേശനം - Pravasi Vartha UAE

abu dhabi hindu temple : അബുദാബിയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു; ഐക്യത്തിന്റെ പ്രതീകം, എല്ലാ മതസ്ഥര്‍ക്കും പ്രവേശനം

അബുദാബിയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കാനൊരുങ്ങുന്നു. ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ abu dhabi hindu temple ഉദ്ഘാടനം നിര്‍വഹിക്കും. വളരെയധികം പ്രത്യേകതകളാണ് ക്ഷേത്രത്തിനുള്ളത്. ഉദ്ഘാടനം ചെയ്യുന്നതോടെ മിഡില്‍ ഈസ്റ്റിലെ കല്ലുകൊണ്ട് നിര്‍മ്മിച്ച ആദ്യത്തെ ഹിന്ദു ക്ഷേത്രം എന്നതിലുപരി ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം എന്ന ഖ്യാതിയും ഇത് സ്വന്തമാക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
അബുദാബിയിലെ ഈ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം ഉണ്ടാകും. ഏകദേശം 108 അടി ഉയരവും 180 അടി വീതിയുമുള്ള ക്ഷേത്രം ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയ്ക്ക് സമീപം അല്‍ റഹ്ബയ്ക്ക് സമീപം അബു മുറൈഖയില്‍ ഏകദേശം 27 ഏക്കര്‍ സ്ഥലത്ത് 700 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ക്ഷേത്ര നിര്‍മാണത്തിനായി ഭൂമി സംഭാവന ചെയ്തത്. പൂര്‍ണമായും ഇന്ത്യന്‍ ശൈലിയിലാണ് ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റ് നിര്‍മ്മാണം. 3000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് മിക്സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ 55 ശതമാനവും ഫ്ലൈ ആഷാണ്.
ആയിരം വര്‍ഷം ക്ഷേത്രം നീണ്ടുനില്‍ക്കുമെന്നുള്ളത് കരുത്തുറ്റ രൂപകല്പനയുടെ തെളിവാണ്. പരമ്പരാഗത വാസ്തുവിദ്യാ ഘടകങ്ങളുടെയും ആധുനിക പ്രവേശനക്ഷമതാ സവിശേഷതകളുടെയും സംയോജനം രൂപകല്‍പ്പനയില്‍ പ്രകടമാണ്. രാജ്യത്തെ ഓരോ എമിറേറ്റിനെയും പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത മുഖമാണ് ക്ഷേത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയുടേയും യുഎഇയുടേയും പരസ്പരസഹകരണത്തിന്റെയും ഊഷ്മള ബന്ധത്തിന്റേയും ഉദാഹരണമാണ് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *