abu dhabi temple opening : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസി ജനത - Pravasi Vartha PRAVASI

abu dhabi temple opening : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസി ജനത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസി ജനത. പ്രധാനമന്ത്രിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. 13-ന് സായിദ് സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന അഹ്ലന്‍ മോദി സമ്മേളനത്തിന് abu dhabi temple opening രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 65,000 കവിഞ്ഞു. രജിസ്ട്രേഷന്‍ അവസാനിപ്പിച്ചതായി സംഘാടകര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150-ലേറെ സംഘടനകള്‍ സംയുക്തമായാണ് സമ്മേളനത്തിനായുള്ള തയ്യാറെടുപ്പ് നടത്തുന്നത്. വിശ്വമിത്ര എന്ന പ്രമേയത്തിലുള്ള പ്രത്യേക കലാവിരുന്ന് അരങ്ങേറും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ കലകള്‍ ചേര്‍ത്തുള്ള പ്രത്യേക പരിപാടിയുമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 800-ലേറെ കലാകാരന്‍മാരില്‍ 300 പേര്‍ അബുദാബിയില്‍നിന്നുള്ള പ്രവാസികളാണ്. കലാവിരുന്നുകളുടെ പരിശീലനം വിവിധ എമിറേറ്റുകളിലായി പുരോഗമിക്കുകയാണ്. 2000-ത്തിലേറെ സന്നദ്ധപ്രവര്‍ത്തകര്‍ സഹായത്തിനുണ്ടാകും.

14-നാണ് അബുദാബി ഹിന്ദുശിലാക്ഷേത്രം ഔദ്യോഗികമായി തുറക്കുന്നത്. അബു മുറൈഖ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രം ഇന്ത്യയും യു.എ.ഇ. യും തമ്മിലുള്ള ശാശ്വത സൗഹൃദത്തിന്റെ തെളിവായി മാറുമെന്നാണ് വിലയിരുത്തല്‍.
പ്രധാനമന്ത്രി മോദി ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ക്കുമുന്നില്‍ മന്ദിറിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ‘ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി’ അവതരിപ്പിക്കും. എല്ലാ പ്രായത്തിലും വംശത്തിലുമുള്ള ആളുകള്‍ക്കിടയില്‍ സൗഹാര്‍ദം വളര്‍ത്തുന്നതിനും സാമൂഹിക സേവനത്തെ ഊര്‍ജസ്വലമാക്കുന്നതിനും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടികളായിരിക്കും ഇത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *