sharjah police : യുഎഇ: സ്‌കൂള്‍ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി മൂന്ന് വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക് - Pravasi Vartha UAE

sharjah police : യുഎഇ: സ്‌കൂള്‍ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി മൂന്ന് വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

സ്‌കൂള്‍ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി മൂന്ന് വിദ്യാര്‍ഥികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഷാര്‍ജയില്‍ സ്‌കൂള്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കും നിസാര പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ ബസ് പെട്ടെന്ന് തെന്നിമാറി നടപ്പാതയില്‍ ഇടിച്ചതാണ് അപകടകാരണമെന്ന് ഷാര്‍ജ പോലീസ് sharjah police പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളിലെ മറ്റ് കുട്ടികള്‍ സുരക്ഷിതരാണെന്നും രക്ഷിതാക്കള്‍ക്ക് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസുകള്‍ ശ്രദ്ധാപൂര്‍വം ഓടിക്കേണ്ടതിന്റെ പ്രാധാന്യവും ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി ഊന്നിപ്പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *