wind forecast : യുഎഇയില്‍ ഞായറാഴ്ച മുതല്‍ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യത - Pravasi Vartha WEATHER

wind forecast : യുഎഇയില്‍ ഞായറാഴ്ച മുതല്‍ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യത

യുഎഇ നിവാസികള്‍ക്ക് കാലാസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി അധികൃതര്‍. യുഎഇയില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും wind forecast സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിന്നലിനും സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക് ഭാഗങ്ങളില്‍നിന്ന് വീശിയടിക്കുന്ന ശീതകാറ്റും രാജ്യത്തെ കൂടുതല്‍ തണുപ്പിക്കും. മിതമായി വീശുന്ന കാറ്റ് ചിലയിടങ്ങളില്‍ ശക്തമാകാം. ഇത് അന്തരീക്ഷത്തില്‍ പൊടി നിറയ്ക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
മൂടല്‍ മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയില്‍ അതീവ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി. മഴ, മഞ്ഞ്, പൊടിക്കാറ്റ് ഉള്ളപ്പോള്‍ അബുദാബി എമിറേറ്റില്‍ വേഗപരിധി 80 കി.മീ ആണ്. വേഗം ക്രമീകരിച്ച് പിഴയില്‍നിന്നും അപകടത്തില്‍നിന്നും ഒഴിവാകണമെന്നും ഓര്‍മിപ്പിച്ചു. കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *