asfe expat : പ്രവാസിയോട് കൊടുംചതി; അവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇറച്ചിയെന്ന് പറഞ്ഞ് നല്‍കിയത് കഞ്ചാവ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ - Pravasi Vartha PRAVASI

asfe expat : പ്രവാസിയോട് കൊടുംചതി; അവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇറച്ചിയെന്ന് പറഞ്ഞ് നല്‍കിയത് കഞ്ചാവ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങിയ പ്രവാസിയോട് asfe expat കൊടുംചതി. ഇറച്ചിയെന്ന് പറഞ്ഞ് നല്‍കിയത് കുപ്പിയില്‍ കഞ്ചാവ്, തുറന്നുനോക്കിയതിനാല്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ സംഭവം. ഓമാനൂര്‍ സ്വദേശി പള്ളിപ്പുറായ നീറയില്‍ പി.കെ. ഷമീം (23) ആണ് അറസ്റ്റിലായത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓമാനൂര്‍ പള്ളിപ്പുറായ പാറ പള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയില്‍ കഞ്ചാവ് വെച്ച് കൊടുത്തയക്കാന്‍ ശ്രമിച്ചത്. ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നല്‍കിയ പെട്ടിയിലെ വസ്തുക്കള്‍ മാറ്റി പായ്ക്ക് ചെയ്യാന്‍ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്.
തുടര്‍ന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കില്‍ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയില്‍ കഞ്ചാവടങ്ങിയ ബോട്ടില്‍ കണ്ടെത്തിയത്. ഉടന്‍ ഫൈസല്‍ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് നീറയില്‍ പി.കെ. ഷമീം അറസ്റ്റിലായത്. സംഭവത്തില്‍ മുഴുവന്‍ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകുമെന്ന് ഫൈസല്‍ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *