website: ബ്ലൂ കോളർ ജീവനക്കാരുടെ ജോലി സാദ്ധ്യതകൾ വർധിപ്പിക്കാൻ എ ഐ വെബ്‌സൈറ്റ് - Pravasi Vartha DUBAI

website: ബ്ലൂ കോളർ ജീവനക്കാരുടെ ജോലി സാദ്ധ്യതകൾ വർധിപ്പിക്കാൻ എ ഐ വെബ്‌സൈറ്റ്

ബ്ലൂ കോളർ ജീവനക്കാർക്ക് അവരുടെ യഥാർത്ഥ കഴിവുകൾ പ്രതിഫലിപ്പിക്കാൻ സഹായിക്കുക, മെച്ചപ്പെട്ട ജോലിയിൽ പ്രവേശിക്കാനുള്ള അവരുടെ സാധ്യതകളെ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ ഐ വെബ്സൈറ്റ് വികസിപ്പിച്ച് ദുബായിലെ വിദ്യാർത്ഥികൾ. websiteഎ ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി തൊഴിൽ സാധ്യതകൾ വർധിപ്പിക്കാമെന്നു വിദ്യാർത്ഥികൾ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

അമേരിക്കൻ സ്‌കൂൾ ഓഫ് ദുബായിലെ ഇരട്ട സഹോദരങ്ങളായ സാഹിലും സീയ ഉബെറോയിയും ജുമൈറ കോളേജിലെ വീർ തുളസീദാസും ചേർന്നാണ് PotentiAE എന്ന വെബ്സൈറ്റ് നിർമിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ചു ബയോഡാറ്റ മെച്ചപ്പെടുത്താനും ജോലി കണ്ടെത്താനും സാധിക്കും.

2021ൽ യുഎഇയിൽ പ്രവാസിയായ വ്യക്തിക്ക് വേണ്ടി കരിക്കുലം വീറ്റ (സിവി) സൃഷ്ടിക്കാൻ ഇടയായതാണ് ഇത്തരത്തിലുള്ള ആശയതിനു പിന്നിലെ കാരണമെന്ന് ഗ്രേഡ് 12 വിദ്യാർത്ഥിയായ സാഹിൽ ഉബ്‌റോയ് പറഞ്ഞു. വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുമ്പോൾ, വ്യക്തികൾ അവരുടെ നിലവിലെ ജോലി വിവരണം, മൃദുവും സാങ്കേതികവുമായ കഴിവുകൾ, താല്പര്യങ്ങൾ , ഭാവി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സംക്ഷിപ്‌തമായ ഒരു പ്രൊഫഷണൽ സംഗ്രഹം പൂർത്തിയാക്കേണ്ടതുണ്ട്. ഇവയെ അടിസ്ഥാനമാക്കി ഒരു റെസ്യൂം സൃഷ്ടിക്കാൻ വെബ്സൈറ്റ് സഹായിക്കുന്നു. ഭാവിയിൽ, കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനായി അറബിയും ഹിന്ദിയും വെബ്‌സൈറ്റിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *