air vistara : ദുബായ്-ഇന്ത്യ വിമാനം; യാത്രക്കാരെ അബദ്ധത്തില്‍ ആഭ്യന്തര ടെര്‍മിനലിലേക്ക് കൊണ്ടുപോയി എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍; ഒടുവില്‍... - Pravasi Vartha TRAVEL

air vistara : ദുബായ്-ഇന്ത്യ വിമാനം; യാത്രക്കാരെ അബദ്ധത്തില്‍ ആഭ്യന്തര ടെര്‍മിനലിലേക്ക് കൊണ്ടുപോയി എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍; ഒടുവില്‍…

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരെ അബദ്ധത്തില്‍ ആഭ്യന്തര ടെര്‍മിനലിലേക്ക് കൊണ്ടുപോയി എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തിലെ air vistara ഒരു കൂട്ടം യാത്രക്കാരെ കസ്റ്റംസും ഇമിഗ്രേഷന്‍ ക്ലിയറന്‍സും കഴിഞ്ഞ് ആഭ്യന്തര ടെര്‍മിനലിലേക്ക് ‘തെറ്റായി’ കൊണ്ടുപോയതായി എയര്‍ലൈന്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
”ഫെബ്രുവരി 4 ന് വിസ്താര ഫ്‌ലൈറ്റ് യുകെ 202 ല്‍ ദുബായില്‍ നിന്ന് മുംബൈയിലേക്ക് വന്ന ഞങ്ങളുടെ കുറച്ച് യാത്രക്കാരെ അന്താരാഷ്ട്ര എറൈവലിന് പകരം ആഭ്യന്തര എറൈവലിലേക്ക് തെറ്റായി കൊണ്ടുപോയി,” വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പിഴവ് മൂലമാണ് സംഭവം നടന്നതെന്ന് വിമാനത്തിലുണ്ടായിരുന്ന ദുബായ് സ്വദേശി പറഞ്ഞു. ”ഞങ്ങള്‍ മുംബൈയില്‍ എത്തിയപ്പോള്‍, എയ്റോബ്രിഡ്ജിന് പകരം പടികള്‍ കയറാന്‍ പറഞ്ഞു, മൂന്ന് ഷട്ടില്‍ ബസുകള്‍ വിന്യസിച്ചിരുന്നു, അതില്‍ രണ്ടെണ്ണം ഞങ്ങളെ ആഭ്യന്തര അറൈവല്‍ ഗേറ്റിലേക്ക് കൊണ്ടുപോയി.’ വിനയ് ആര്‍എസ് പറഞ്ഞു. ”ഞങ്ങള്‍ക്ക് സാധാരണയായി ലഗേജ് ലഭിക്കുന്നത് ഇമിഗ്രേഷന് ശേഷം മാത്രമാണ്, അതിനാല്‍ യാത്രക്കാര്‍ തെറ്റ് സംഭവിച്ചതായി മനസ്സിലാക്കുകയും ഉടന്‍ തന്നെ അധികൃതരെ അറിയിക്കുകയും ചെയ്തു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഴവ് സംഭവിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അതിവേഗ നടപടിയെടുത്തു. അശ്രദ്ധമായി ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായി എയര്‍ വിസ്താര പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാരുടെ കൃത്യമായ ഇടപെടലിലൂടെ വലിയൊരു സുരക്ഷാ വീഴ്ചയാണ് ഒഴിവായത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *