digital id uae : യുഎഇ: ഡിജിറ്റല്‍ എമിറേറ്റ്‌സ് ഐഡിയുടെ ഇ-പതിപ്പ് എങ്ങനെ ലഭിക്കും ? - Pravasi Vartha UAE

digital id uae : യുഎഇ: ഡിജിറ്റല്‍ എമിറേറ്റ്‌സ് ഐഡിയുടെ ഇ-പതിപ്പ് എങ്ങനെ ലഭിക്കും ?

എമിറേറ്റ്‌സ് ഐഡി യുഎഇയിലെ ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമായ രേഖയാണെന്ന് നിങ്ങള്‍ അറിയാമല്ലോ? കൂടാതെ നിരവധി ആനുകൂല്യങ്ങളും ലഭിക്കാന്‍ എമിറേറ്റ്‌സ് ഐഡി digital id uae നിര്‍ബന്ധമാണ്. കേവലം ഒരു ഐഡന്റിറ്റി കാര്‍ഡ് എന്നതിലുപരി, ഡിസ്‌കൗണ്ടുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനും പണം പിന്‍വലിക്കുന്നതിനും ഇന്ധനത്തിന് പണമടയ്ക്കുന്നതിനും മറ്റും നിങ്ങളുടെ EID ഉപയോഗിക്കാം.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
എന്നാല്‍ ഇപ്പോള്‍ ഡിജിറ്റല്‍ എമിറേറ്റ്‌സ് ഐഡി നേടാന്‍ കഴി യുമെന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരുന്നോ? നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റല്‍ പതിപ്പ്, സര്‍ക്കാര്‍ പ്രക്രിയകള്‍ക്കും സേവനങ്ങള്‍ക്കുമായി (ഉദാ. ടെലികോം സേവനങ്ങള്‍) നിങ്ങളുടെ ഫിസിക്കല്‍ എമിറേറ്റ്സ് ഐഡിക്ക് പകരം ഉപയോഗിക്കാനാകും. കൂടാതെ, ഡിജിറ്റല്‍ ഇഐഡിക്ക് ഫിസിക്കല്‍ പതിപ്പിന് സമാനമായ എല്ലാ ആനുകൂല്യങ്ങളും ഉണ്ട്.

ഡിജിറ്റല്‍ എമിറേറ്റ്‌സ് ഐഡി എങ്ങനെ ലഭിക്കും?
എമിറേറ്റ്‌സ് ഐഡിയുടെ ഇ-പതിപ്പ് ( EID ) നേടാനുള്ള മൂന്ന് വഴികള്‍ ഇതാ.
യുഎഇ പാസ് ആപ്പ്
ബില്‍ പേയ്മെന്റുകള്‍, പെര്‍മിറ്റ് അപേക്ഷകള്‍ എന്നിവ അടക്കമുള്ള നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ആക്സസ് ചെയ്യാന്‍ താമസക്കാരെയും യുഎഇ പൗരന്മാരെയുംം യുഎഇ പാസ് ആപ്ലിക്കേഷന്‍ അനുവദിക്കുന്നു. കൂടാതെ, ആപ്പ് വഴി നിങ്ങള്‍ക്ക് എമിറേറ്റ്‌സ് ഐഡി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഇത് ആക്‌സസ് ചെയ്യുന്നതിന്, നിങ്ങള്‍ ചെയ്യേണ്ടത്:
‘ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി’ എന്ന വിഭാഗം തിരഞ്ഞെടുക്കുക.
എമിറേറ്റ്‌സ് ഐഡി കാര്‍ഡില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യുക.
ഡിജിറ്റല്‍ എമിറേറ്റ്‌സ് ഐഡി ഡൗണ്‍ലോഡ് ചെയ്യുക.
UAEICP ആപ്പ്
ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് പൊതു സേവനങ്ങളിലേക്കുള്ള ആക്സസ് നല്‍കുകയും ഡിജിറ്റല്‍ എമിറേറ്റ്‌സ് ഐഡി ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാം. UAEICP ആപ്പ് വഴി ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
നിങ്ങളുടെ UAE പാസ് അക്കൗണ്ട് ഉപയോഗിച്ച് UAEICP ആപ്പില്‍ ലോഗിന്‍ ചെയ്യുക.
ഹോം പേജിലെ എമിറേറ്റ്‌സ് ഐഡി ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
നിങ്ങളുടെ പേര് തിരഞ്ഞെടുത്ത് ഐഡി കാണുക.
ഫോണിലേക്ക് PDF പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
QR കോഡ്
UAEICP ആപ്പ് ഉപയോഗിച്ച്, നിങ്ങളുടെ എമിറേറ്റ്സ് ഐഡി വിശദാംശങ്ങളിലേക്ക് ആക്സസ് ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു QR കോഡ് ഓപ്ഷനും ഉപയോഗിക്കാം. കോഡില്‍ നിങ്ങളുടെ ഫിസിക്കല്‍ എമിറേറ്റ്‌സ് ഐഡിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയിരിക്കും, ഇത് PDF ന്റെ ഒരു ബദലാണ്. QR കോഡ് ആക്‌സസ് ചെയ്യാന്‍:
ഹോം പേജില്‍ എമിറേറ്റ്‌സ് ഐഡി ക്യുആര്‍ കോഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
സ്ഥിരീകരണത്തിനായി വ്യക്തിഗത വിവരങ്ങളോ മൊബൈല്‍ നമ്പറോ (യുഎഇ ഏകീകൃത അല്ലെങ്കില്‍ എമിറേറ്റ്‌സ് ഐഡി നമ്പര്‍) തിരഞ്ഞെടുക്കുക
നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഇല്ലെങ്കില്‍, ‘വ്യക്തിഗത വിവരങ്ങള്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് തുടര്‍ന്ന് വരുന്ന വിശദാംശങ്ങള്‍ (ഉദാ. പാസ്പോര്‍ട്ട് തരം, മൊബൈല്‍ നമ്പര്‍) നല്‍കുക.
വിശദാംശങ്ങള്‍ വിജയകരമായി സമര്‍പ്പിച്ചതിന് ശേഷം ഒരു QR കോഡ് ലഭിക്കും.
ഈ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, ആവശ്യമുള്ളപ്പോള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു QR കോഡ് നിങ്ങള്‍ക്കുണ്ടാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *