dubai rta : യാത്ര കൂടുതല്‍ എളുപ്പമാകുന്നു; ശൈഖ് സായിദ് റോഡിനെയും ദുബായ് ഹാര്‍ബറിനെയും ബന്ധിപ്പിച്ച് പുതിയ പാലം നിര്‍മ്മിക്കും - Pravasi Vartha DUBAI

dubai rta : യാത്ര കൂടുതല്‍ എളുപ്പമാകുന്നു; ശൈഖ് സായിദ് റോഡിനെയും ദുബായ് ഹാര്‍ബറിനെയും ബന്ധിപ്പിച്ച് പുതിയ പാലം നിര്‍മ്മിക്കും

ശൈഖ് സായിദ് റോഡിനെയും ദുബായ് ഹാര്‍ബറിനെയും ബന്ധിപ്പിച്ച് പുതിയ പാലം വരുന്നു. 1,500മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലം ദുബൈ ഹാര്‍ബര്‍ പ്രദേശത്തേക്ക് യാത്ര എളുപ്പമാക്കുന്നതാണ് dubai rta . പാലം യാഥാര്‍ഥ്യമാകുന്നതോടെ യാത്രാദൂരം ഗണ്യമായി കുറയും.
രണ്ട് ലൈനുകളിലായി മണിക്കൂറില്‍ 6,000വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന പാലം സംബന്ധിച്ച് റോഡ് ഗതാഗത അതോറിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ദുബായ് അമേരിക്കന്‍ യൂനിവേഴ്‌സിറ്റിക്ക് സമീപത്തെ ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ജങ്ഷന്‍ മുതല്‍ ദുബായ് ഹാര്‍ബര്‍ സ്ട്രീറ്റ് വരെയാണ് പാലം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

പാലം കടന്നുപോകുന്ന നാല് ജങ്ഷനുകളുടെ ഉപരിതല വികസനവും പദ്ധതിയില്‍ ഉള്‍പ്പെടും. ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ഇന്റര്‍സെക്ഷന്‍, അല്‍ ഫലക് സ്ട്രീറ്റും അല്‍ നസീം സ്ട്രീറ്റും ചേരുന്ന കവല, കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദ് സ്ട്രീറ്റും അല്‍ നസീം സ്ട്രീറ്റും ചേരുന്ന കവല, ദുബായ് ഹാര്‍ബര്‍ സ്ട്രീറ്റ് എന്നിവയുടെ ഉപരിതലമാണ് പദ്ധയുടെ കൂടെ വികസിപ്പിക്കുന്നത്. ശമല്‍ ഹോള്‍ഡിങ് കമ്പനിയുമായി പാലം നിര്‍മാണത്തിന് ആര്‍.ടി.എ കരാര്‍ ഒപ്പുവെച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മേഖലയില്‍ ഗതാഗതം മെച്ചപ്പെടുകയും യാത്രാ സമയം 12 മിനിറ്റില്‍ നിന്ന് മൂന്ന് മിനിറ്റായി കുറയുകയും ചെയ്യുമെന്ന് ആര്‍.ടി.എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *