al ain safari desert : യുഎഇ: മരുഭൂമിയില്‍ കാര്‍ അപകടം; രണ്ടുപേരെ എയര്‍ ലിഫ്റ്റ് ചെയ്ത് അധികൃതര്‍ - Pravasi Vartha UAE

al ain safari desert : യുഎഇ: മരുഭൂമിയില്‍ കാര്‍ അപകടം; രണ്ടുപേരെ എയര്‍ ലിഫ്റ്റ് ചെയ്ത് അധികൃതര്‍

അല്‍ ഐന്‍ സിറ്റിയിലെ മരുഭൂമിയില്‍ al ain safari desert കാര്‍ അപകടത്തില്‍പ്പെട്ട രണ്ട് പേരെ നാഷണല്‍ ഗാര്‍ഡിന്റെ (എന്‍എസ്ആര്‍സി) നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ എയര്‍ ലിഫ്റ്റ് ചെയ്തു. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അബുദാബി പോലീസുമായി ഏകോപിപ്പിച്ച് ദൗത്യം വിജയകരമായി നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഇരുവര്‍ക്കും പരിക്കേറ്റതിനാല്‍ ആവശ്യമായ ചികിത്സ നല്‍കുന്നതിനായി അപകടസ്ഥലത്ത് നിന്ന് ഹെലികോപ്റ്ററില്‍ ത്വാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

അതേസമയം ശനിയാഴ്ച കടലില്‍ കാണാതായ രണ്ട് ഏഷ്യന്‍ വംശജരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. എന്‍എസ്ആര്‍സി, കോസ്റ്റ് ഗാര്‍ഡ് ഗ്രൂപ്പ്, ആഭ്യന്തര മന്ത്രാലയത്തിന്റെ എയര്‍ വിംഗുമായി ഏകോപിപ്പിച്ചാണ് തിരച്ചില്‍ രക്ഷാദൗത്യം നടത്തിയത്. 30 വയസ്സുള്ള രണ്ട് ഏഷ്യന്‍ പുരുഷന്മാരെ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ബോട്ട് മുങ്ങി കടലില്‍ കാണാതാകുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സംഘത്തിന് രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *