ummrah duas : ഉംറ കഴിഞ്ഞ് മടക്കം; വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കേ മലയാളി വയോധിക മരണപ്പെട്ടു - Pravasi Vartha PRAVASI

ummrah duas : ഉംറ കഴിഞ്ഞ് മടക്കം; വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കേ മലയാളി വയോധിക മരണപ്പെട്ടു

വിമാനം നിലംതൊടാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കേ മലയാളി വയോധിക മരണപ്പെട്ടു. പത്തനംതിട്ട ചാത്തന്‍തറ പാറേല്‍ വീട്ടില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ ഫാത്തിമ (77) ആണ് മരിച്ചത്. ഉംറ കഴിഞ്ഞ് മടങ്ങുമ്പോള്‍ ummrah duas വിമാനത്തില്‍ വച്ചായിരുന്നു മരണം. ഇന്നു പുലര്‍ച്ചെ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കു പോയ സൗദി എയര്‍ലന്‍സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
കൊച്ചി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. കഴിഞ്ഞ മാസം 21ന് മുവ്വാറ്റുപുഴ അല്‍ ഫലാഹ് ഗ്രൂപ്പിനു കഴില്‍ സിബ്ഗത്തുള്ള തങ്ങളുടെ നേതൃത്വത്തിലെത്തിയ ഉംറ സംഘത്തിലെ അഗമായിരുന്നു. മക്ക, മദീന സന്ദര്‍ശനം കഴിഞ്ഞാണ് സംഘം മടങ്ങിയത്.

കുടുംബാംഗങ്ങള്‍ ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ല. ശ്വാസ തടസം തോന്നിയ ഉടന്‍ വിമാനത്തില്‍ പ്രാഥമിക ശുശ്രൂക്ഷ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: സിയാദ്, ഷീജ. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫവര്‍ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *