national emergency response team : കടലില്‍ കാണാതായ പ്രവാസികളെ രക്ഷപ്പെടുത്തി യുഎഇ അധികൃതര്‍ - Pravasi Vartha UAE

national emergency response team : കടലില്‍ കാണാതായ പ്രവാസികളെ രക്ഷപ്പെടുത്തി യുഎഇ അധികൃതര്‍

കടലില്‍ കാണാതായ പ്രവാസികളെ രക്ഷപ്പെടുത്തി യുഎഇ അധികൃതര്‍. യുഎഇ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം national emergency response team ആണ് കടലില്‍ കാണാതായ രണ്ടുപേരെ രക്ഷപ്പെടുത്തിയത്. നാഷണല്‍ ഗാര്‍ഡിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ എയര്‍ വിംഗുമായി ഏകോപിപ്പിച്ച് തിരച്ചില്‍ നടത്തിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

30 വയസുള്ള രണ്ട് ഏഷ്യന്‍ പുരുഷന്മാരെ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ബോട്ട് മുങ്ങി കടലില്‍ കാണാതാകുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സംഘത്തിന് രണ്ടുപേരെ കണ്ടെത്തി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
കടുത്ത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ട ഇരുവരെയും പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന്റെ വിമാനത്തില്‍ പുറത്തെത്തിക്കുകയും അടിയന്തര ചികിത്സയ്ക്കായി ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *