education department : യുഎഇ : ഇന്ത്യന്‍ സ്‌കൂളില്‍ ക്ലാസ് മുറികള്‍ വര്‍ധിപ്പിക്കും - Pravasi Vartha UAE

education department : യുഎഇ : ഇന്ത്യന്‍ സ്‌കൂളില്‍ ക്ലാസ് മുറികള്‍ വര്‍ധിപ്പിക്കും

റാസല്‍ഖൈമയിലെ ഇന്ത്യന്‍ സ്‌കൂളില്‍ ക്ലാസ് മുറികള്‍ വര്‍ധിപ്പിക്കും education department . ഇന്ത്യന്‍ സ്‌കൂളില്‍ ഈവര്‍ഷം കെ.ജി. വണ്‍ ക്ലാസ് മുറികളടക്കം വര്‍ധിപ്പിച്ചുകൊണ്ട് കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള ശ്രമത്തിലാണെന്ന് റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്.എ. സലിം പറഞ്ഞു. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ സഹായത്തോടെ അധികമായി 80 ക്ലാസ്മുറികളുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA സി.ബി.എസ്.ഇ. സിലബസ് സ്‌കൂളായ റാസല്‍ഖൈമ ഇന്ത്യന്‍സ്‌കൂളില്‍ നിലവില്‍ 3500 വിദ്യാര്‍ഥികളുണ്ട്. കെ.ജി. വണ്‍ മുതല്‍ ഗ്രേഡ് 12 വരെയാണ് ഇവിടെ ക്ലാസുകളുള്ളത്. 210 ദിര്‍ഹമാണ് കെ.ജി. വണ്‍ വിദ്യാര്‍ഥികളുടെ ഫീസ്. 50 കിലോമീറ്റര്‍ ദൂരത്തില്‍ മാസം 75 ദിര്‍ഹംമാത്രം ബസ് ഫീസ് ഈടാക്കുന്നു. സ്‌കൂളിലെ അടിസ്ഥാനസൗകര്യങ്ങളും പരമാവധി വര്‍ധിപ്പിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നതെന്നും എസ്.എ. സലിം വ്യക്തമാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *