vijay : തമിഴ് സൂപ്പര്‍ താരം വിജയ് സിനിമാ അഭിനയം നിര്‍ത്തുന്നു - Pravasi Vartha INDIA

vijay : തമിഴ് സൂപ്പര്‍ താരം വിജയ് സിനിമാ അഭിനയം നിര്‍ത്തുന്നു

തമിഴ് സൂപ്പര്‍ താരം വിജയ് സിനിമാ അഭിനയം നിര്‍ത്തുന്നു. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് തമിഴ് സൂപ്പര്‍താരം ദളപതി വിജയ് vijay തന്റെ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. രാഷ്ട്രീയം തനിക്ക് ഹോബിയല്ലെന്ന് പ്രഖ്യാപിച്ച വിജയ് താന്‍ സിനിമ രംഗത്ത് നിന്നും വിട്ട് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന സൂചനയാണ് ഇന്ന് ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ നല്‍കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
തമിഴ് വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉടലെടുത്തത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. 2026 തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമാക്കുന്നത്.
അതേ സമയം തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വിലയേറിയ താരമായ വിജയിയുടെ സിനിമ കരിയര്‍ എന്താകും എന്നത് ഏറെ ചര്‍ച്ചയാകുന്നുണ്ട്. നിലവില്‍ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താന്‍ ചെയ്യുമെന്നാണ് ഇപ്പോള്‍ വിജയ് പറയുന്നു. തന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ത്തിയാക്കും എന്നാണ് വിജയ് കത്തില്‍ പറയുന്നത്. പിന്നീട് പൂര്‍ണ്ണമായും ജനസേവനത്തിലായിരിക്കും എന്നും വിജയ് പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

അടുത്ത വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയ് ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ചിത്രത്തില്‍ നായകനായേക്കും എന്നാണ് ഒരു പുതിയ റിപ്പോര്‍ട്ട്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ നിര്‍മിച്ചത് ഡിവിവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആണ്. ഡിവിവി ദനയ്യ നിര്‍മിച്ച് വരാനിരിക്കുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്ന അപ്‌ഡേറ്റുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ദ ഗോട്ട് റിലീസായിട്ടേ പുതിയ ചിത്രത്തില്‍ ദളപതി വിജയ് എത്തുകയുള്ളൂ എന്ന് വ്യക്തമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *