pre approved visa : യുഎഇയിലേക്ക് പറക്കാം; ഇന്ത്യക്കാര്‍ക്ക് 'പ്രീ അപ്രൂവ്ഡ്' ഓണ്‍ അറൈവല്‍ വിസയുമായി എയര്‍ലൈന്‍ - Pravasi Vartha DUBAI

pre approved visa : യുഎഇയിലേക്ക് പറക്കാം; ഇന്ത്യക്കാര്‍ക്ക് ‘പ്രീ അപ്രൂവ്ഡ്’ ഓണ്‍ അറൈവല്‍ വിസയുമായി എയര്‍ലൈന്‍

ഇന്ത്യക്കാര്‍ക്ക് ദുബായിലേക്ക് പറക്കാം. ഇന്ത്യന്‍ പാസപോര്‍ട്ടുള്ളവര്‍ക്ക ‘പ്രീ അപ്രൂവ്ഡ്’ ഓണ്‍ അറൈവല്‍ വിസ സംവിധാനവുമായി pre approved visa എമിറേറ്റ്‌സ് വിമാനക്കമ്പനി. എമിറേറ്റസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് 14 ദിവസത്തെ സിംഗള്‍ എന്‍ട്രി വിസ അനുവദിക്കുക. നേരത്തേ അപ്രൂവല്‍ ലഭിക്കുന്നതിനാല്‍ ഓണ്‍ അറൈവല്‍ വിസക്കുവേണ്ടി ദുബായില്‍ എത്തുമ്പോള്‍ കാത്തിരിക്കേണ്ടിവരില്ല. ഇത് ഇന്ത്യന്‍ യാത്രക്കാര്‍ക്ക നടപടിക്രമങ്ങള്‍ എളുപ്പമാക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

എന്നാല്‍, സാധുതയുള്ള ആറ് മാസത്തെ യു.എസ് വിസ, യു.എസ് ഗ്രീന്‍ കാര്‍ഡ്, ഇ.യു റെസിഡന്‍സി അല്ലെങ്കില്‍ യു.കെ റെസിഡന്‍സി എന്നിവയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മാത്രമായാണ് ഈ സേവനം ലഭ്യമാവുക. വിസ അനുവദിക്കുന്നത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിന്റെ (ജി.ഡി.ആര്‍.എഫ്.എ) സമ്പൂര്‍ണ വിവേചനാധികാരത്തില്‍ തുടരുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.
ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് എമിറേറ്റസ വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുക്കിങ് പൂര്‍ത്തിയായശേഷം വെബ്‌സൈറ്റിലെ ‘മാനേജ് എന്‍ എക്‌സിസറ്റിങ് ബുക്കിങ്’ എന്ന ഭാഗത്തെ യു.എ.ഇ വിസക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *