buy goldദുബായിൽ പ്രവാസികളടക്കം സ്വർണം വാങ്ങിക്കൂട്ടുന്നു; കാരണമിതാണ് - Pravasi Vartha DUBAI

buy goldദുബായിൽ പ്രവാസികളടക്കം സ്വർണം വാങ്ങിക്കൂട്ടുന്നു; കാരണമിതാണ്

സ്വർണം വാങ്ങാൻ സിറ്റി ഓഫ് ഗോൾഡ് എന്ന് അറിയപ്പെടുന്ന ദുബായിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത്. പണിക്കൂലിയിലെ കുറവും വാറ്റ് റീഫണ്ടും പ്രൈസ് ലോക്ക് ഇൻ സ്‌കീമും മറ്റ് രാജ്യങ്ങളിലെ ഉയർന്ന കസ്റ്റം ഡ്യൂട്ടി ഫീയുമെല്ലാമാണ് ദുബായിയെ ലോകത്തിനു പ്രിയപെട്ടതാക്കുന്നത്. buy gold 200 ദിർഹം മുതലുള്ള അഡ്വാൻസ് പേയ്‌മെന്റ് സ്കീമുകൾ ഉപയോഗപ്പെടുത്തി സ്വർണം വാങ്ങാനുള്ള അവസരവും ദുബായിയിലുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

അതിനാൽ തന്നെ ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ളവർ ദുബായിയിൽ നിന്ന് സ്വർണം വാങ്ങാൻ ഇഷ്ടപെടുന്നു. കൂടാതെ വൈവിധ്യമുള്ള ഡിസൈനുകളും സ്വർണത്തിന്റെയും ഡയമണ്ടിന്റെയും മനോഹരമായ കളക്ഷനുകളും ഇവിടെ കാണാൻ സാധിക്കും. മറ്റ് മാർക്കറ്റുകളിൽ നിന്ന് ദുബായിയെ വ്യത്യസ്തമാക്കുന്നത് സ്വർണത്തിന്റെ മാറ്റും ഇവിടുത്തെ വിലയുമാണെന്ന് ദുബായ് ജൂവലറി ഗ്രൂപ്പ് ചെയർമാൻ ത്വാഹിദ് അബ്ദുല്ല അഭിപ്രായപ്പെട്ടു. ദുബായിൽ താമസിക്കുന്ന 180 ഓളം രാജ്യങ്ങളിൽ നിന്നുള്ളവരുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായ വൈവിധ്യമാർന്ന കളക്ഷൻ ദുബായ് ഗോൾഡ് മാർക്കറ്റിനു നൽകാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ വിലയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ മാർക്കറ്റിൽ പണിക്കൂലി നിശ്ചയിക്കുന്നത്, എന്നാൽ ദുബായിയിലെ പണിക്കൂലി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണ്. കൂടാതെ സ്വർണ വില പണിക്കൂലിയെ ബാധിക്കില്ല. ഇന്ത്യയിൽ കസ്റ്റംസ് ഡ്യൂട്ടി കൂടുതലായതും സ്വർണ വിലയെ ബാധിക്കുന്നതാണ്. അതേ സമയം ദുബായിയിലെ എയർപോർട്ടുകളിൽ വച്ചു തന്നെ വാറ്റ് റീഫണ്ട് നൽകുന്നത് ഇവിടെ നിന്ന് സ്വർണ്ണമെടുക്കുന്നവർക്ക് ലഭിക്കുന്ന അധിക നേട്ടമാണ്.

പ്രൈസ് ലോക്ക്-ഇൻ സ്കീമുകളിലൂടെ വിലയുടെ പത്തു ശതമാനം നൽകി അഡ്വാൻസ് ബുക്കിംഗ് ചെയ്യാനും സ്വർണത്തിനു വില കൂടിയാൽ ആദ്യ ഘട്ടത്തിൽ ബുക്ക് ചെയ്ത വിലയ്ക്കും സ്വർണത്തിനു വില കുറഞ്ഞാൽ നിലവിലെ കുറഞ്ഞ വിലയിലും സ്വർണം വാങ്ങാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *