petroleum price in uae ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു; ഫുൾ ടാങ്ക് ഇന്ധന വിലവിവരം ഇങ്ങനെ - Pravasi Vartha DUBAI

petroleum price in uae ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു; ഫുൾ ടാങ്ക് ഇന്ധന വിലവിവരം ഇങ്ങനെ

ഫെബ്രുവരി മാസത്തെ റീറ്റെയ്ൽ ഇന്ധന വില പ്രഖ്യാപിച്ചു യു എ ഇ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു ലിറ്ററിന് ആറു ഫിൽസിന്റെ വർദ്ധനവ്. petroleum price in uae ആഗോള തലത്തിലെ ഇന്ധന വിലയും വിതരണ കമ്പനികളുടെ ചെലവും പരിഗണിച്ചാണ് ഈ മാസത്തെ ഇന്ധന വില നിശ്ചയിച്ചിരിക്കുന്നതെന്നു ഊർജ മന്ത്രാലയം.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

പെട്രോൾ വില ലിറ്ററിന് 5 മുതൽ 6 ഫിൽസ് വരെ വർദ്ധിപ്പിച്ചു, ഡീസൽ വില ലിറ്ററിന് 1 ഫിൽ കുറച്ചു. ഫെബ്രുവരി 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.88 ദിർഹം വിലവരും. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.76 ദിർഹമായി. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.69 ദിർഹം വിലവരും. ഡീസൽ ലിറ്ററിന് 2.99 ദിർഹം ഈടാക്കും.

ജനുവരി മാസത്തെ അപേക്ഷിച്ചു ഏകദേശം 2.55 ദിർഹം മുതൽ 4.44 ദിർഹം വരെ അധികമായി ഫുൾ ടാങ്ക് പെട്രോളടിക്കാൻ വേണ്ടി വരും.

51 ലിറ്റർ ഫ്യൂൽ ടാങ്ക് കപ്പാസിറ്റിയുള്ള കോംപാക്ട് കാറുകളിൽ സൂപ്പർ 98 പെട്രോൾ ഫുൾ ടാങ്കിനായി 146 .88 ദിർഹം നൽകണം. സ്പെഷ്യൽ
95 പെട്രോളിന് 140 .76 ദിർഹവും ഇ-പ്ലസ് 91 പെട്രോളിന് 137 .19 ദിർഹവും നൽകണം.

62 ലിറ്റർ ഫ്യൂൽ ടാങ്ക് കപ്പാസിറ്റിയുള്ള സെഡാൻ കാറുകളിൽ സൂപ്പർ 98 പെട്രോൾ ഫുൾ ടാങ്കിനായി 178.56 ദിർഹവും സ്പെഷ്യൽ
95 പെട്രോളിന് 171.12 ദിർഹവും ഇ-പ്ലസ് 91 പെട്രോളിന് 166.78 ദിർഹവും നൽകണം.

74 ലിറ്റർ ഫ്യൂൽ ടാങ്ക് കപ്പാസിറ്റിയുള്ള എസ് യു വി മോഡൽ കാറുകളിൽ സൂപ്പർ 98 പെട്രോൾ ഫുൾ ടാങ്കിനായി 213.12 ദിർഹവും സ്പെഷ്യൽ
95 പെട്രോളിന് 204.24 ദിർഹവും ഇ-പ്ലസ് 91 പെട്രോളിന് 199.06 ദിർഹവും നൽകണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *