food delivery'തീർത്തും വെല്ലുവിളികൾ നിറഞ്ഞ ജോലി'; ഈ ജീവനക്കാരെ നിങ്ങൾ കണ്ടിരിക്കും - Pravasi Vartha DUBAI

food delivery’തീർത്തും വെല്ലുവിളികൾ നിറഞ്ഞ ജോലി’; ഈ ജീവനക്കാരെ നിങ്ങൾ കണ്ടിരിക്കും

ഫുഡ് ഡെലിവറി ചെയ്യുന്നവരെ കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? റോഡിലെ അപകടസാധ്യതകളെയും വെല്ലുവിളികളെയും food delivery ധൈര്യത്തോടെ നേരിട്ടാണ് അവർ നമ്മൾ ഓർഡർ ചെയുന്ന ഫുഡ് നമ്മുടെ കാരങ്ങളിലെത്തിക്കുന്നത്. ഇതിനു പ്രത്യുപകാരമായി എന്തായിരിക്കും അവർ പ്രതീക്ഷിക്കുന്നത്? യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

15 വർഷത്തോളമായി യു എ ഇ യിൽ ഫുഡ് ഡെലിവറി ചെയ്തു വരുന്ന പ്രസാദ് പാണ്ഡെ പറയുന്നത്, തങ്ങളുടെ ജോലിക്ക് പ്രത്യുപകാരമായി കസ്‌റ്റമറുടെ ചെറു പുഞ്ചിരി മതിയെന്നാണ്. പ്രൊഫെഷണലിസവും ജോലിയിലെ ആത്മാർത്ഥതയും കണക്കിലെടുത്തു ദുബായ് പോലീസും റോഡ് ട്രാൻസ്‌പോർട് അതോറിറ്റിയും ചേർന്ന് നൂറു ഡെലിവറി റൈഡർമാർക്ക് ആദരം നൽകിയിരുന്നു. അതിലൊരാളാണ് ആരാമെക്സിനു വേണ്ടി ജോലി ചെയുന്ന പാണ്ഡെ.

ഇതാദ്യമായാണ് ഈ മേഖലയിൽ അവാർഡ് നൽകുന്നത്. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിലും അതിനനുസരിച്ചു സർവിസുകൾ നടത്തുന്നതും പരിഗണിച്ച് ഡെലിവറി കമ്പനികളെയും ആദരിച്ചു.

‘ഡെലിവറി റൈഡർ ജോലി എളുപ്പമല്ല, പ്രത്യേകിച്ച് യു എ ഇ യിലെ വേനൽക്കാലങ്ങളിൽ. റോഡിലെ ഒരു ചെറിയ പിഴവ് മതി ജീവിതകാലം മുഴുവൻ വേദന അനുഭവിക്കാൻ. 15 വർഷ കാലയളവിനിടയിൽ അപകടമൊന്നും സംഭവിക്കാത്തത് ദൈവാനുഗ്രഹമാണെന്നും’ പാണ്ഡെ പറയുന്നു.

ദുബായിയിൽ ഡെലിവറി റൈഡർ ജോലി ലഭിക്കാൻ ആർ ടി എയിൽ നിന്ന് ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റ് നേടണം കൂടാതെ ഡ്രൈവിംഗ് ലൈസൻസും ഉണ്ടാകണം. അതിനു പുറമെ ഡ്രൈവിംഗ്, സേഫ്റ്റി, മെയ്ന്റനൻസ് മാനദണ്ഡങ്ങൾ പഠിക്കുകയും വേണം. ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടും നിരവധി മാനദണ്ഡങ്ങൾ ഉണ്ട്. ഡെലിവറി ചെയുന്ന വ്യക്തിക്ക് നൽകുന്ന ട്രെയിനിങ്, ഡെലിവറി ബോക്സ്, ഡ്രൈവർ യൂണിഫോം, തുടങ്ങി നിരവധി കാര്യങ്ങളിൽ ആർ ടി എ നിയമങ്ങൾ പാലിക്കണം.

ഡെലിവറി റൈഡർമാർക്ക് സ്ഥിര വരുമാനം അല്ല ലഭിക്കുക, കമ്മീഷൻ അടിസ്ഥാനത്തിലാണ് കൂടുതൽ പേരും ജോലി ചെയുന്നത്. പലപ്പോഴും കസ്റ്റമേഴ്സ് ഫുഡ് ഡെലിവറി എത്രയും വേഗത്തിൽ ആയിരിക്കണം എന്ന മാത്രമേ ചിന്തിക്കുന്നുള്ളു. ട്രാഫിക്കും മറ്റ് വെല്ലുവിളികളും നിറഞ്ഞ റോഡിലൂടെ പരമാവധി വേഗത്തിൽ ഫുഡ് ഡെലിവറി ചെയ്യാൻ തങ്ങൾ ശ്രമിക്കുന്നെണ്ടെന്ന വസ്തുത പല കസ്റ്റമേഴ്സും മറന്നു പോകുന്നെന്നും അവാർഡ് ജേതാക്കൾ അഭിപ്രായപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *