emirates idനിങ്ങളുടെ എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടോ? പുതിയതിനു അപേക്ഷിക്കേണ്ടത് ഇപ്രകാരം - Pravasi Vartha UAE

emirates idനിങ്ങളുടെ എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടോ? പുതിയതിനു അപേക്ഷിക്കേണ്ടത് ഇപ്രകാരം

യു എ ഇ പൗരന്മാർക്കും രാജ്യത്ത് താമസമാക്കിയവർക്കും വേണ്ടി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് പുറപ്പെടുവിക്കുന്ന രേഖയാണ് എമിറേറ്റ്സ് ഐഡി. emirates id ഇതിലെ ഇലക്ട്രോണിക് ചിപ്പിൽ കാർഡ് ഹോൾഡറുടെ സുപ്രധാന വിവരങ്ങളും ഫോട്ടോ, ബയോമെട്രിക് ഡാറ്റ തുടങ്ങിയവയും സൂക്ഷിക്കുന്നു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA പണം പിൻവലിക്കുന്നത് മുതൽ ഇന്ധനത്തിന് പണം നൽകുന്നതിന് വരെ വളരെ ഉപയോഗപ്രദമായ കാർഡ് കൂടിയാണിത്.

അതിനാൽ തന്നെ ഭദ്രമായി സൂക്ഷിക്കേണ്ട ഒന്നാണിത്. എന്നാൽ അബദ്ധവശാൽ എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ പുതിയതിനു അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്. ആദ്യമായി ഐ സി പി കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുമായി ബന്ധപെട്ട് ഐഡി നഷ്ടപെട്ട വിവരം അറിയിച്ചു ഡിആക്ടിവേറ്റ് ചെയുക. ഐഡി നമ്പർ സ്ഥിരീകരണത്തിനും നഷ്ടപെട്ട ഐഡിയുടെ കോപ്പി ലഭ്യമാക്കാനും ശ്രദ്ധിക്കണം. തിരിച്ചറിയൽ രേഖ കൈയ്യിൽ കരുതണം. യു എ ഇ സ്വദേശികൾ പാസ്‌പോർട്ടും ഫാമിലി ബുക്കും കരുതണം. ജി സി സി അംഗങ്ങൾ യു എ ഇ യിലെ താമസരേഖ നൽകണം. പ്രവാസികൾ പാസ്‌പോർട്ടും റസിഡൻസി പെർമിറ്റും ഹാജരാക്കണം. തുടർന്ന് പുതിയ ഐഡിക്കായി അപേക്ഷ പൂരിപ്പിച്ചു നൽകുക. യു എ ഇ ഐ സി പി ആപ്പിലൂടെയും അപേക്ഷ നൽകാം. തുടർന്ന് പുതിയ കാർഡിനായുള്ള ഫീസ് അടക്കുക. 300 ദിർഹമാണ് നൽകേണ്ടത്. ഓൺലൈൻ ആയി നൽകുമ്പോൾ 40 ദിർഹം കൂടി നൽകണം. തുടർന്ന് ഐ സി പി യിൽ നിന്ന് ടെക്സ്റ്റ് മെസ്സേജ് ലഭിക്കും , അതിൽ കാർഡ് ലഭിക്കുന്ന തീയതി അറിയാൻ സാധിക്കും. അവസാനമായി കാർഡ് ലഭിക്കാൻ എമിറേറ്റ്സ് പോസ്റ്റുമായി ബന്ധപെടുക.

ഇപ്രകാരം വളരെ എളുപ്പത്തിൽ പുതിയ എമിറേറ്റ്സ് ഐഡിക്കായി അപേക്ഷിക്കാം

Related Posts

Leave a Reply

Your email address will not be published. Required fields are marked *