recruitmentയൂറോപ്പിലെ ഈ രാജ്യത്ത് ഒട്ടനവധി ഒഴിവുകൾ - Pravasi Vartha Uncategorized

recruitmentയൂറോപ്പിലെ ഈ രാജ്യത്ത് ഒട്ടനവധി ഒഴിവുകൾ

അയർലണ്ടിലെ ആരോഗ്യ രംഗത്തെ റിക്രൂട്ട്മെന്റ് നിരോധനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് റിപ്പോർട്ട്. recruitment റിക്രൂട്ട്മെന്റ് പുനസ്ഥാപിക്കുന്നതില്‍ അവ്യക്തതയുണ്ടെന്നും എച്ച് എസ് ഇ ഡ്രാഫ്റ്റ് റിസ്‌ക് അസസ്‌മെന്റ് റിപ്പോര്‍ട്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

കണ്‍സള്‍ട്ടന്റുമാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡൈ്വഫ്മാര്‍ ഉള്‍പ്പടെ എല്ലാ വിഭാഗത്തിലെയും റിക്രൂട്ട്മെന്റ് കഴിഞ്ഞ നവംബറിലാണ് നിർത്തിവച്ചത്. ആദ്യഘട്ടത്തിൽ മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്കുള്ള നിയമനമായിരുന്നു നിർത്തിവച്ചിരുന്നത്. ഇതേ തുടർന്ന് ജീവനക്കാരിൽ നിന്ന് കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഈ വർഷത്തെ ബഡ്ജറ്റിൽ 2,268 തസ്തികകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ടെങ്കിലും റിക്രൂട്ട്മെന്റ് നിരോധനത്തിൽ തീരുമാനമായില്ല.

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നിയമന നിരോധനമെന്നാണ് വിശദീകരണം. നിലവിലെ ആരോഗ്യ മേഖലയിലെ പ്രശ്ങ്ങൾക്കൊപ്പം റിക്രൂട്ട്മെന്റ് നിർത്തുന്നത് പ്രാദേശിക ജീവനക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ രോഗി പരിചരണം, ഡിസ്ചാർജുകൾ, രോഗി പരിചരണ സൗകര്യങ്ങൾ, വെയ്റ്റിംഗ് ലിസ്റ്റ് ആക്ഷന്‍ പ്ലാനുകള്‍ എന്നിവയെ തീരുമാനം ബാധിക്കുന്നെന്നും റിപ്പോർട്ട്.

രാജ്യത്തെ 28000 തസ്തികകളില്‍ 75ശതമാനത്തിലും നിയമനം നടത്തിയെങ്കിലും 7,400ലധികം തസ്തികകളാണ് ഇനിയും നികത്താനുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *