abudhabi templeമതസൗഹാർദ്ദത്തിന്റെ മാതൃകയായ അബുദാബിയിലെ ക്ഷേത്രം കാണാൻ നയതന്ത്ര പ്രതിനിധികൾ - Pravasi Vartha UAE

abudhabi templeമതസൗഹാർദ്ദത്തിന്റെ മാതൃകയായ അബുദാബിയിലെ ക്ഷേത്രം കാണാൻ നയതന്ത്ര പ്രതിനിധികൾ

അബുദാബിയിൽ അവസാനഘട്ട നിർമാണത്തിലിരിക്കുന്ന ഹൈന്ദവ ക്ഷേത്രം കാണാൻ 42 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ. വിവിധ രാജ്യങ്ങളിൽ abudhabi temple നിന്നുള്ള അംബാസഡർമാരുടെയും നയതന്ത്ര പ്രതിനികളുടെയും അറുപത് പേരടങ്ങുന്ന സംഘമാണ് ക്ഷേത്രം സന്ദർശിച്ചത്. യു എ ഇ യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധിറിന്റെ ക്ഷണത്തെ തുടർന്നാണ് സന്ദർശനം.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

അബുദാബിയിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കും അബ്രഹാമിക് ഫാമിലി ഹൗസുകളും ഉണ്ട്, ഇപ്പോഴിതാ ഹൈന്ദവ ക്ഷേത്രവും. മതസഹിഷ്ണുത വ്യക്തമാക്കുന്നവയാണ് ഇവയെല്ലാമെന്നു ജർമൻ അംബാസഡർ അലക്സാണ്ടർ ഷോൺഫെൽഡർ അഭിപ്രായപ്പെട്ടു.
പല വിശ്വാസങ്ങൾ പിന്തുടരുന്നവർ സൗഹാർദ്ദത്തിലും ഐക്യത്തിലും കഴിയുന്നതിനു ഈ രാജ്യം നിർണായക പങ്കു വഹിച്ചിരിക്കുന്നെന്നു യു കെ ഡെപ്യൂട്ടി അംബാസഡർ ജോനാഥൻ നൈയ്റ്റും അഭിപ്രായപ്പെട്ടു.

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗതമായി കല്ലുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ബാപ്സ് സംഘടനയാണ് ക്ഷേത്രം നിർമിക്കുന്നത്. ഫെബ്രുവരി 14 നായിരിക്കും ക്ഷേത്രം തുറക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *