sharjah uae : അറബ് ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയ്ക്ക് ഇനി പുതിയ മുഖം - Pravasi Vartha UAE

sharjah uae : അറബ് ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയ്ക്ക് ഇനി പുതിയ മുഖം

ഷാര്‍ജയ്ക്ക് ഇനി പുതിയ മുഖം. അറബ് ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന ഖ്യാതിയുള്ള എമിറേറ്റാണ് ഷാര്‍ജ sharjah uae . അറബ് സാംസ്‌കാരിക അടയാളങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ രൂപപ്പെടുത്തിയ ലോഗോ ഉപഭരണാധികാരിയും ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് പ്രകാശനം ചെയ്തത്. അല്‍നൂര്‍ ദ്വീപില്‍ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
വിനോദസഞ്ചാരം, താമസം, ജോലി, പഠനം, നിക്ഷേപം എന്നിവക്ക് അനുയോജ്യമായ കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ ആകര്‍ഷണീയതയും എമിറേറ്റിന്റെ ശക്തികളും വ്യതിരിക്തമായ സവിശേഷതകളും മനസ്സില്‍വെച്ചാണ് പുതിയ ഐഡന്റിറ്റി വികസിപ്പിച്ചതെന്ന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അഭിപ്രായപ്പെട്ടു.
സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ 52 വര്‍ഷത്തിനിടയില്‍ എമിറേറ്റ് ഏറെ മുന്നേറിയതായും ഇതിന്റെ പ്രതിഫലനമാണ് പുതിയ ഐഡന്റിറ്റിയില്‍ പ്രകാശിപ്പിച്ചതെന്നും ഗവണ്‍മെന്റ് റിലേഷന്‍സ് വകുപ്പ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ ബിന്‍ ഖാലിദ് അല്‍ ഖാസിമി വ്യക്തമാക്കി.

ഷാര്‍ജയുടെ സാംസ്‌കാരികമായ സവിശേഷത ഒറ്റനോട്ടത്തില്‍ മനസ്സിലെത്തിക്കുന്നതാണ് ലോഗോയിലെ അറേബ്യന്‍ വാസ്തുശില്‍പ രീതി. കലാപ്രകടനങ്ങളിലൂടെ പുതിയ ലോഗോയുടെ അര്‍ഥതലങ്ങള്‍ വിശദീകരിക്കുന്ന പ്രദര്‍ശനവും അല്‍നൂര്‍ ദ്വീപില്‍ ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ‘നിങ്ങളുടെ ഷാര്‍ജ’ തലക്കെട്ടില്‍ വിനോദസഞ്ചാര കാമ്പയിനും തുടക്കം കുറിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ എമിറേറ്റ് കൈവരിച്ച നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതും കാമ്പയിനിന്റെ ലക്ഷ്യമാണ്. വിനോദസഞ്ചാരത്തിനും മറ്റു കാര്യങ്ങള്‍ക്കും യോജിച്ച സ്ഥലമെന്ന നിലയില്‍ താമസക്കാരെയും സന്ദര്‍ശകരെയും സ്വാഗതംചെയ്യുന്ന രീതിയിലാണ് കാമ്പയിന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഷാര്‍ജ സര്‍ക്കാറിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് പുതിയ ലോഗോ ബ്രാന്‍ഡ് രൂപപ്പെടുത്തിയത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *