air arabia : പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത: ബജറ്റ് എയര്‍ലൈനിന്റെ സര്‍വീസുകള്‍ പുനരാരംഭിച്ചു - Pravasi Vartha TRAVEL

air arabia : പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത: ബജറ്റ് എയര്‍ലൈനിന്റെ സര്‍വീസുകള്‍ പുനരാരംഭിച്ചു

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയുടെ air arabia സൊഹാര്‍-ഷാര്‍ജ സര്‍വീസുകള്‍ തിങ്കളാഴ്ച പുനരാരംഭിച്ചു. തിങ്കള്‍, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ മൂന്ന് സര്‍വീസുകളാണുള്ളത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA സൊഹാറില്‍നിന്ന് ഷാര്‍ജ വഴി കേരളാ സെക്ടറിലേക്ക് കണക്ഷന്‍ വിമാനങ്ങള്‍ ഉണ്ടാകും. ബാത്തിന, ബുറൈമി മേഖലകളില്‍നിന്ന് മസ്‌കറ്റിലെത്തി നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമായ സര്‍വീസുകളാണ് ഇവ.

കൊച്ചി, തിരുവനന്തപുരം യാത്രക്കാര്‍ക്ക് സൊഹാറില്‍നിന്ന് ഷാര്‍ജയിലെത്തി ഒരു മണിക്കൂര്‍ കാത്തിരുന്നാല്‍ മതിയാകും. ഇരു വിമാനത്താവളങ്ങളിലേക്കും 38 റിയാല്‍ മുതലാണ് നിരക്കുകള്‍. കോഴിക്കോട് യാത്രക്കാര്‍ക്ക് ഷാര്‍ജയിലെത്തിയാല്‍ 10 മണിക്കൂര്‍ വരെ കാത്തിരിക്കണം. 62 റിയാല്‍ മുതലാണ് കോഴിക്കോട്ടേക്കുള്ള നിരക്കുകള്‍ തുടങ്ങുക.
തിങ്കള്‍,ബുധന്‍,വ്യാഴം ദിവസങ്ങളില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക് സൊഹാറില്‍നിന്ന് പുറപ്പെട്ട് 10.40-ന് ഷാര്‍ജയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസുകള്‍. അതേ ദിവസങ്ങളില്‍ ഷാര്‍ജയില്‍നിന്നുമുള്ള വിമാനം രാവിലെ 8.40-ന് പുറപ്പെട്ട് 9.20-ന് സൊഹാറില്‍ എത്തും.
ക്യാബിന്‍ ബാഗേജ് പത്ത് കിലോ മാത്രമുള്ളതും ചെക്ക്-ഇന്‍ ബാഗേജ് മുപ്പത് കിലോ കൊണ്ടുപോകാന്‍ കഴിയുന്നതുമായ രണ്ടുതരം ടിക്കറ്റുകളാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. ഭൂരിഭാഗം വിമാന കമ്പനികളും ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയില്‍ പരിമിതപ്പെടുത്തുമ്പോള്‍ എയര്‍ അറേബ്യ 10 കിലോ കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *