sharjah road : ഷാര്‍ജയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സെന്‍സര്‍, ക്യാമറ, AI-പവര്‍ സിഗ്‌നല്‍ എന്നിവ വരുന്നു - Pravasi Vartha UAE

sharjah road : ഷാര്‍ജയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സെന്‍സര്‍, ക്യാമറ, AI-പവര്‍ സിഗ്‌നല്‍ എന്നിവ വരുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വഴി ഷാര്‍ജയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കും. എമിറേറ്റിലെ ട്രാഫിക് തിരക്ക് കുറയ്ക്കാന്‍ സെന്‍സറുകള്‍, ക്യാമറകള്‍, പവര്‍ സിഗ്‌നലുകള്‍ എന്നിവ വരുന്നു. AI- ട്രാഫിക് സിഗ്‌നലുകള്‍ ഗതാഗതത്തിന്റെ ഒഴുക്ക് sharjah road 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (SRTA) പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

സിഗ്‌നല്‍ സമയം ക്രമീകരിക്കുന്നതിന് സെന്‍സറുകളും ക്യാമറകളും തത്സമയ ട്രാഫിക്ക് വിശകലനം ചെയ്യും. ട്രാഫിക് വോളിയവും ട്രെന്‍ഡുകളും അടിസ്ഥാനമാക്കി ട്രാഫിക് ലൈറ്റുകള്‍ പച്ചയോ ചുവപ്പോ ആയി തുടരുമെന്ന് SRTA ചെയര്‍മാന്‍ യൂസിഫ് ആലത്ത്മണി പറഞ്ഞു. AI-യുടെ പഠന പ്രക്രിയ തുടര്‍ച്ചയായി നടക്കും, അതിനനുസരിച്ച് സിസ്റ്റം അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ്.
അതേസമയം എമിറേറ്റിലുടനീളം ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കുന്നതിന് BEEAH-മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് SRTA കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പ്രധാന വാണിജ്യ, നഗര പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നൂറുകണക്കിന് ചാര്‍ജറുകള്‍ ഹൈവേകളിലും ഒന്നിലധികം ജില്ലകളിലും വിന്യസിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *