aviation companies : യുഎഇയിലെ ഈ മേഖലയില്‍ വന്‍ ജോലി ഒഴിവുകള്‍; തുടക്കക്കാര്‍ക്ക് പോലും 2 ലക്ഷം ശമ്പളം - Pravasi Vartha JOB

aviation companies : യുഎഇയിലെ ഈ മേഖലയില്‍ വന്‍ ജോലി ഒഴിവുകള്‍; തുടക്കക്കാര്‍ക്ക് പോലും 2 ലക്ഷം ശമ്പളം

യുഎഇയിലെ വ്യോമയാന മേഖലയില്‍ വന്‍ ജോലി ഒഴിവുകള്‍ വരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വന്‍ അവസരങ്ങളൊരുക്കുകയാണ് യുഎഇയിലെ വ്യോമയാന മേഖല aviation companies . ഉയര്‍ന്ന ശമ്പളം മാത്രമല്ല കമ്പനികള്‍ നല്‍കുന്ന ആനുകൂല്യങ്ങളും യുഎഇയില്‍ തൊഴിലന്വേഷിച്ചെത്തുന്ന യുവാക്കളെ മേഖലയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ശമ്പളമാണ് കമ്പനികള്‍ നല്‍കുന്നതെന്നും പ്രധാനമാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
അടുത്തിടെ എമിറൈറ്റ്‌സ് എയല്‍ലൈന്‍ 5000 നിയമനങ്ങളാണ് നടത്തിയത്. പരിചയ സമ്പത്തുള്ളവരെ മാത്രമല്ല ഡിഗ്രിക്കാരായ ഉദ്യോഗാര്‍ത്ഥികളേയും കമ്പനി നിയമിച്ചിട്ടുണ്ട്. ‘ബിരുദം കഴിഞ്ഞിറങ്ങുന്നവരേയും ഇന്റേണ്‍ഷിപ്പോ പാര്‍ട്ട് ടൈം ജോലിയോ ചെയ്ത് പരിചയമുള്ളവരേയും കൂടാതെ ഹോസ്പിറ്റാലിറ്റി കസ്റ്റമര്‍ സര്‍വ്വീസ് മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരേയും കമ്പനി ക്ഷണിക്കുന്നുണ്ട്’, എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.
എയര്‍ അറേബ്യയും സമാനരീതിയില്‍ പുതിയ ബിരുദധാരികള്‍ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. 2023 നെക്കാള്‍ ഗണ്യമായ വളര്‍ച്ച മേഖലയില്‍ ഉണ്ടാകുമെന്നത് കൊണ്ട് തന്നെ വ്യോമയാന പ്രൊഫഷണലുകളുടെ ആവശ്യം ഈ വര്‍ഷവും ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്ന് കാബിന്‍ ക്രൂ ട്രെയിനര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

2023 ല്‍ ക്യാബിന്‍ ക്രൂ തസ്തികയില്‍ ശമ്പള സ്‌കെയിലുകള്‍ 5-10 ശതമാനം വര്‍ദ്ധിച്ചിരുന്നു. വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ ഇത്തവണ ശമ്പള സ്‌കെയിലില്‍ 20 ശതമാനം വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.നിലവില്‍ മുഴുവന്‍ സമയ കാരിയറുകള്‍ 9500 ദിര്‍ഹം മുതല്‍ 1150 ദിര്‍ഹം വരെയാണ് ശരാശരി ശമ്പളം നല്‍കുന്നത്. നേരത്തെ ഇത് 8500 ആയിരുന്നു. കുറഞ്ഞ നിരക്കിലുള്ള കാരിയറുളില്‍ കുറഞ്ഞത് 6,000 ദിര്‍ഹമാണ് ശമ്പളം.
ഫ്‌ലൈ ദുബായ്, ക്യാബിന്‍ ക്രൂവിന് പ്രതിമാസം 7,500 ദിര്‍ഹം (ഭവന, ഗതാഗത അലവന്‍സ് ഉള്‍പ്പെടെ) വാഗ്ദാനം ചെയ്യുന്നത്. ശരാശരി 80 ഫ്‌ലൈയിംഗ് മണിക്കൂര്‍ അടിസ്ഥാനമാക്കി പ്രതിമാസം 3,800 ദിര്‍ഹം വരേയും ലഭിക്കും.എത്തിഹാദ് എയര്‍ലൈനില്‍ കാബിന്‍ ക്രൂ ജീവനക്കാരന്റെ മാസ ശമ്പളം 8000-15,000 ദിര്‍ഹമാണ്. എയര്‍ അറേബ്യയില്‍ 8500 ദിര്‍ഹവും.
ഖത്തര്‍ എയര്‍വേയ്സ് ഈ വര്‍ഷം 1000 ജീവനക്കാരെ നിയമിക്കുമെന്നാണ് സിഇഒ അറിയിച്ചത്. അടുത്ത 7 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 1000 പേരെ നിയമിക്കാനാണ് പദ്ധതിയെന്നാണ് എത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പ നിരക്കും പരിഗണിച്ച് കഴിഞ്ഞ വര്‍ഷം, എമിറേറ്റ്സ് തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചിരുന്നു. ആസ്ഥാനമായുള്ള ജീവനക്കാര്‍ക്ക് അവരുടെ താമസത്തിനും ഗതാഗത അലവന്‍സുകള്‍ക്കും പുറമേ അടിസ്ഥാന നിരക്കില്‍ 5 ശതമാനം വര്‍ധനവാണ് നല്‍കിയത്.വിദ്യാഭ്യാസം ഉള്‍പ്പടെയുളള മറ്റ് ചെലവുകള്‍ക്കായി ശമ്പളത്തില്‍ 10 ശതമാനം വര്‍ധനവും കൊടുത്തിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *