nol card payment : ദുബായ്: നോല്‍ കാര്‍ഡില്‍ വരാനിരിക്കുന്നത് ഗംഭീര മാറ്റങ്ങള്‍; അറിയിപ്പുമായി അധികൃതര്‍ - Pravasi Vartha DUBAI

nol card payment : ദുബായ്: നോല്‍ കാര്‍ഡില്‍ വരാനിരിക്കുന്നത് ഗംഭീര മാറ്റങ്ങള്‍; അറിയിപ്പുമായി അധികൃതര്‍

ദുബായിലെ നോല്‍ കാര്‍ഡ് സംബന്ധിച്ച അറിയിപ്പുമായി അധികൃതര്‍. ദുബായിലെ കാര്‍ഡ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനമായ നോള്‍, nol card payment സെന്‍ട്രല്‍ വാലറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അക്കൗണ്ട് അധിഷ്ഠിത സംവിധാനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നു. 350 മില്യണ്‍ ദിര്‍ഹം നിക്ഷേപം ആവശ്യമുള്ള പദ്ധതിക്ക് മുഖം തിരിച്ചറിയല്‍ പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
നിലവില്‍, ഉപയോക്താക്കള്‍ക്ക് ഫിസിക്കല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ കാര്‍ഡ് ആവശ്യമാണ്. കേന്ദ്രീകൃത ട്രാന്‍സ്പോര്‍ട്ട് ഫെയര്‍ വാലറ്റ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം വരുന്നതോടെ നോല്‍ കാര്‍ഡ് കൈയ്യില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലാതാകും. ഇലക്ട്രോണിക് രീതിയില്‍ പേയ്മെന്റുകള്‍ നടത്തുന്നതിനോ ഇ-ടിക്കറ്റുകളോ രേഖകളോ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്ന ഒരു ഓണ്‍ലൈന്‍ സേവനമാണ് ഡിജിറ്റല്‍ വാലറ്റ്.

റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പറയുന്നതനുസരിച്ച്, ഇത് ദുബായിലെ ട്രാന്‍സിറ്റ് മോഡുകളിലുടനീളം തടസ്സമില്ലാത്ത സംയോജനം ഉറപ്പാക്കും. പേയ്മെന്റ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടെ വിപുലമായ നവീകരണവും പുതിയ സംവിധാനത്തിന്റെ പ്രയോജനങ്ങളില്‍ ഉള്‍പ്പെടുന്നു.

”ട്രിപ്പ് പ്ലാനിംഗ്, ബുക്കിംഗ്, സ്മാര്‍ട്ട് ചാനലുകള്‍ വഴിയുള്ള പ്രീ-പേയ്മെന്റ് എന്നിവയെ പിന്തുണയ്ക്കുക എന്നി നിരവധി നൂതനമായ സവിശേഷതകള്‍ പുതിയ സംവിധാനത്തിലുണ്ട്. വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംയോജിത പാക്കേജുകള്‍ വാഗ്ദാനം ചെയ്യും, ”ആര്‍ടിഎയുടെ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ചെയര്‍മാനുമായ മാറ്റര്‍ അല്‍ തായര്‍ പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

അക്കൗണ്ട് ബാലന്‍സുകള്‍, യാത്രാ ചരിത്രം, വിലനിര്‍ണ്ണയം, യാത്രാക്കൂലി കണക്കുകൂട്ടലുകള്‍ തുടങ്ങിയ വിവരങ്ങളിലേക്ക് സിസ്റ്റം നേരിട്ട് ആക്‌സസ് നല്‍കുന്നു. ഇത് ഉപയോക്താക്കളെ അവരുടെ അക്കൗണ്ടുകള്‍ നിയന്ത്രിക്കാനും നഷ്ടപ്പെട്ട കാര്‍ഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും പ്രാപ്തമാക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *