uae national media council : യുഎഇ: ബോളിവുഡ് ആക്ഷന്‍ ത്രില്ലറായ ഫൈറ്ററിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലേ? കാരണമിതാണ് - Pravasi Vartha UAE

uae national media council : യുഎഇ: ബോളിവുഡ് ആക്ഷന്‍ ത്രില്ലറായ ഫൈറ്ററിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലേ? കാരണമിതാണ്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ആക്ഷന്‍-ത്രില്ലര്‍ ‘ഫൈറ്റര്‍’ ജനുവരി 27 ശനിയാഴ്ച യുഎഇയില്‍ റിലീസ് ചെയ്തു. എന്നാല്‍ താമസക്കാര്‍ക്ക് ഇപ്പോള്‍ സിനിമ കാണാനോ ടിക്കറ്റ് ബുക്ക് ചെയ്യാനോ കഴിയുന്നില്ല uae national media council . അതിന്റെ കാരണമിതാണ്.
ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിച്ച ചിത്രം യുഎഇ ഒഴികെ ഗള്‍ഫിലുടനീളം നിരോധിക്കുമെന്ന് നേരത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ യുഎഇയിലെ അധികാരികള്‍ ചിത്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി VOX, റീല്‍ സിനിമാസ് എന്നിവയുടെ കസ്റ്റമര്‍ കെയര്‍ ഏജന്റുമാര്‍ സ്ഥിരീകരിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
യുഎഇയിലെ ചിത്രത്തിന്റെ വിതരണക്കാരായ ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റും ബോളിവുഡ് ചിത്രത്തിന്റെ റിലീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഗൂഗിള്‍ സെര്‍ച്ചില്‍ നേരത്തെ തീരുമാനിച്ചിരുന്ന പ്രദര്‍ശന സമയം കാണാന്‍ സാധിക്കുമെങ്കിലും യുഎഇയിലെ ഒരു സിനിമാ സൈറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ല.

രാജ്യത്തെ സിനിമകളുടെ ഔദ്യോഗിക നിയന്ത്രണ അതോറിറ്റിയാണ് യുഎഇ നാഷണല്‍ മീഡിയ കൗണ്‍സില്‍, സിനിമയുടെ സസ്‌പെന്‍ഷനെ കുറിച്ച് അവര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
ഇന്ത്യന്‍ എയര്‍ഫോഴ്സിലെ അംഗങ്ങളെ ചുറ്റിപ്പറ്റിയുള്ള യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ‘ഫൈറ്റര്‍’. ഇന്ത്യയുടെ ദേശീയ സുരക്ഷാ സാഹചര്യങ്ങള്‍ പറയുന്ന ചിത്രം ഷംഷേര്‍ പതാനിയ (ഹൃത്വിക് റോഷന്‍), മിനല്‍ റാത്തോര്‍ (ദീപിക പദുക്കോണ്‍) എന്നിവരുടെ ജീവിതം കഥ വ്യക്തമാക്കുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇയില്‍ സിനിമ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ വൈകുകയോ ചെയ്യുന്നത് ഇതാദ്യമല്ല. 2023-ല്‍, ലോകത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ ‘ബാര്‍ബി’ യുഎഇയില്‍ റിലീസ് വൈകിയിരുന്നു. ജൂലൈ പകുതിയോടെ ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു.
ഡിസ്നി-പിക്സറിന്റെ ആനിമേറ്റഡ് ഫിലിം ലൈറ്റ്ഇയര്‍ 2022-ല്‍ യുഎഇയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. 2022-ല്‍ ഇന്ത്യന്‍ ചിത്രമായ ‘സീതാ രാമം’ റിലീസ് വൈകിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധകാലത്തിന്റെ കഥ പറയുന്ന സിനിമയായിരുന്നു അത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *