abu dhabi hindu temple opening : യുഎഇ: 'അഹ്ലന്‍ മോദി' സമ്മേളത്തിനുള്ള രജിസ്ട്രേഷന്‍ വന്‍തോതില്‍ ഉയരുന്നു - Pravasi Vartha UAE

abu dhabi hindu temple opening : യുഎഇ: ‘അഹ്ലന്‍ മോദി’ സമ്മേളത്തിനുള്ള രജിസ്ട്രേഷന്‍ വന്‍തോതില്‍ ഉയരുന്നു

അബുദാബിയില്‍ നടക്കുന്ന ‘അഹ്ലന്‍ മോദി’ സമ്മേളത്തിനുള്ള രജിസ്ട്രേഷന്‍ വന്‍തോതില്‍ ഉയരുന്നു. അടുത്തമാസം 13-ന് അബുദാബി സായിദ് സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന അഹ്ലന്‍ മോദി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ abu dhabi hindu temple opening ചെയ്തവരുടെ എണ്ണം 30,000 കവിഞ്ഞു. ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന സമ്മേളനം വന്‍വിജയമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
സമ്മേളനത്തില്‍ പങ്കെടുക്കാനും ഫെബ്രുവരി 14-ന് നടക്കുന്ന ക്ഷേത്ര ഉദ്ഘാടനത്തിനുമായി 13-ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ. യിലെത്തും. വൈകീട്ട് നടക്കുന്ന സമ്മേളനത്തിന് മുന്‍പായി 700 ഇന്ത്യന്‍ സാംസ്‌കാരിക സംഘങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടിയുണ്ടാകും. 90 മിനിറ്റോളം പരിപാടി നീണ്ടുനില്‍ക്കും.
പരിപാടിയുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി വിവിധ സന്നദ്ധ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. ഏറെ കാത്തിരുന്ന മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ശിലാക്ഷേത്രമായ അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 14-ന് രാവിലെ നടക്കും. വൈകീട്ടാണ് സമര്‍പ്പണ ചടങ്ങ്.

മഹന്ത് സ്വാമി മഹാരാജ് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഉദ്ഘാടന ദിനത്തില്‍ പ്രവേശനം. പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം 18 മുതലായിരിക്കും. അബുദാബി-ദുബായ് പ്രധാന ഹൈവേക്ക് സമീപം അബുമുറൈഖയിലാണ് യു.എ.ഇ.യിലെ ആദ്യത്തെ പരമ്പരാഗത ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.
പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന സ്വീകരണ പരിപാടിയാണ് അഹ്ലന്‍ മോദി. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കായി https://ahlanmodi.ae/ എന്ന വെബ്‌സൈറ്റുവഴിയാണ് രജിസ്ട്രേഷന്‍. പ്രധാനമന്ത്രിക്ക് പ്രവാസിസമൂഹം നല്‍കുന്ന ഏറ്റവും വലിയ സ്വീകരണമായാണ് സമ്മേളനം ആസൂത്രണം ചെയ്തിരിക്കുന്നത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *