abu dhabi hindu temple opening : യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിര്‍ വാതിലുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു - Pravasi Vartha UAE

abu dhabi hindu temple opening : യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിര്‍ വാതിലുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു

യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിര്‍ വാതിലുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ abu dhabi hindu temple opening പണി അവസാനഘട്ടത്തിലാണ്. ഏറെ പ്രത്യേകതകളുള്ള ശിലാക്ഷേത്രം അടുത്തമാസം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ക്ഷേത്രം കൂടിയാണിത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuwe
ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുകയാണ് ഇവിടെ. ഫെബ്രുവരി 14ന് പൂജാകര്‍മങ്ങളോടെ ക്ഷേത്രം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ക്ഷണിതാക്കള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രവേശനം നടത്താം.

അബുദാബിയിലെ അല്‍ റഹ്ബ പ്രദേശത്ത് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഇരുപത്തിയേഴ് ഏക്കര്‍ സ്ഥലത്താണ് ബിഎപിഎസ് ഹിന്ദു മന്ദിര്‍ നിര്‍മിച്ചിരിക്കുന്നത്.യുഎഇയിലെ ഏഴ് എമിറേറ്റുകള്‍ എന്ന പോലെ ഏഴ് കൂറ്റന്‍ ഗോപുരങ്ങളോടെയാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ഏഴ് പ്രതിഷ്ഠകളുമായി ബന്ധപ്പെട്ട കഥകള്‍ ക്ഷേത്ര ഭിത്തികളില്‍ കൊത്തിവച്ചത് കാണാം. രാജസ്ഥാനത്തിലെ പിങ്ക് സാന്‍ഡ് സ്റ്റോണും ഇറ്റലിയില്‍ നിന്നുള്ള മാര്‍ബിളും ഉപയോഗിച്ചാണ് നിര്‍മാണം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *