mohanlal : യുഎഇയില്‍ മലൈക്കോട്ടൈ വാലിബന്‍ കണ്ട് മോഹന്‍ലാല്‍; ശേഷം മമ്മൂട്ടിയുമൊത്ത് കുടുംബചിത്രവും; ചിത്രങ്ങള്‍ കാണാം - Pravasi Vartha DUBAI

mohanlal : യുഎഇയില്‍ മലൈക്കോട്ടൈ വാലിബന്‍ കണ്ട് മോഹന്‍ലാല്‍; ശേഷം മമ്മൂട്ടിയുമൊത്ത് കുടുംബചിത്രവും; ചിത്രങ്ങള്‍ കാണാം

യുഎഇയില്‍ മലൈക്കോട്ടൈ വാലിബന്‍ കണ്ട് മോഹന്‍ലാല്‍. റിലീസ് ദിവസം മോഹന്‍ലാല്‍ mohanlal ഭാര്യ സുചിത്ര, ആന്റണി പെരുമ്പാവൂര്‍, ഗള്‍ഫിലെ വിതരണക്കാരായ ഫാര്‍സ് ഫിലിംസ് ഉടമ അഹമദ് ഗൊല്‍ഷന്‍ എന്നിവരുടെ കൂടെയാണ് ദുബായിലെ തിയേറ്ററില്‍ സിനിമ കണ്ടത്. ചിത്രം മുഴുവനും കണ്ട മോഹന്‍ലാല്‍ പക്ഷേ, മാധ്യമപ്രവര്‍ത്തകരോട് ഒന്നും സംസാരിക്കാതെയാണ് മടങ്ങിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuwe

ശേഷം ദുബായില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഒരു കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തുമുണ്ട് എന്നതാണ് ഫോട്ടോയുടെ ഹൈലൈറ്റ്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് മമ്മൂട്ടി കുടുംബസമേതം ദുബായില്‍ എത്തിയത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുഹൃത്തായ സനില്‍ കുമാര്‍ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

വാലിബന്‍ റിലീസിന് ശേഷം മോഹന്‍ലാല്‍ പങ്കെടുക്കാന്‍ പോകുന്ന ചിത്രീകരണം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ സീക്വല്‍ എമ്പുരാന്‍ ആണ്. ഇതിന്റെ യുഎസ്എ ഷെഡ്യൂള്‍ ആണ് ഇനി നടക്കാനുള്ളത്. യുഎസിലേക്ക് പോകുന്നതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *