norka job : വിദേശത്തേക്ക് പറക്കാം, ഇത് വമ്പന്‍ ഓഫര്‍; 33 ലക്ഷം രൂപ വരെ ശമ്പളവും ആനുകൂല്യങ്ങളും നേടാന്‍ അവസരം - Pravasi Vartha JOB

norka job : വിദേശത്തേക്ക് പറക്കാം, ഇത് വമ്പന്‍ ഓഫര്‍; 33 ലക്ഷം രൂപ വരെ ശമ്പളവും ആനുകൂല്യങ്ങളും നേടാന്‍ അവസരം

വിദേശത്തേക്ക് പറക്കാന്‍ മികച്ച അവസരമിതാ. വിദേശ രാജ്യങ്ങളിലേയ്ക്ക് വ്യവസ്ഥാപിതമായ തൊഴില്‍ കുടിയേറ്റം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും (NSDC) തമ്മിലുളള ധാരണാപത്രം ഇക്കഴിഞ്ഞ 16 ന് ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായുളള നോര്‍ക്ക NSDC-യു.കെ റിക്രൂട്ട്‌മെന്റ് ആദ്യഎഡിഷനും തുടക്കമായി norka job . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuwe യു.കെ യിലെ (യുണൈറ്റഡ് കിംങ്ഡം) എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റിന്റെ ഭാഗമായ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് (പുരുഷനും സ്ത്രീയും) ഒഴിവുകളിലേയ്ക്കാണ് ആദ്യഎഡിഷന്‍ റിക്രൂട്ട്‌മെന്റ്.
ഒഴിവുകളുളള വിവിധ സ്‌പെഷ്യാലിറ്റി വാര്‍ഡുകളും ആവശ്യമായ പ്രവൃത്തിപരിചയവും (മാസത്തില്‍) താഴെപറയുന്നവയാണ്. മെഡിക്കല്‍ (9) കാര്‍ഡിയാക്ക് (18), സര്‍ജിക്കല്‍ വാര്‍ഡ് (9) , റെസ്പിറേറ്ററി (18), ഡേ സര്‍ജറി (18), കാത്ത് ലാബ്/തിയറ്ററുകള്‍/ഐസിയു വിലേയ്ക്ക് ബിരുദാനന്തര ബിരുദത്തിനുശേഷമുളള 18 മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും അനിവാര്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്സ്റ്റന്‍ഷന്‍ സാധ്യതയുളള മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമാണ് ലഭിക്കുക. 27000-32000 ബ്രിട്ടീഷ്പൗണ്ടാണ് അടിസ്ഥാന ശമ്പളം (വാര്‍ഷികം). ഇതോടൊപ്പം യു.കെ യിലെ നിയമമനുസരിച്ചുളള മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.
നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഇതിനായുളള അഭിമുഖം ഓണ്‍ലൈനായി നടക്കും. നഴ്‌സിങ്ങില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദവുമാണ് വ്യത്യസ്ത സ്‌പെഷ്യാലിറ്റികളിലേയ്ക്ക് ആവശ്യമായ വിദ്യാഭ്യാസയോഗ്യതകള്‍. പ്രായപരിധി 40 വയസ്സ്. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്‌കോറും അനിവാര്യമാണ്. പൂര്‍ണ്ണവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് , എന്നിവ സഹിതം 2024 ജനുവരി 31 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *