uae highway : ദൂരം കുറയും, ഗതാഗതം സുഗമമാകും; ഏഴു എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഫെഡറല്‍ ഹൈവേ സ്ഥാപിക്കാനൊരുങ്ങി യുഎഇ - Pravasi Vartha UAE

uae highway : ദൂരം കുറയും, ഗതാഗതം സുഗമമാകും; ഏഴു എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഫെഡറല്‍ ഹൈവേ സ്ഥാപിക്കാനൊരുങ്ങി യുഎഇ

ഏഴു എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ഫെഡറല്‍ ഹൈവേ സ്ഥാപിക്കാനൊരുങ്ങി യുഎഇ. ഓരോ എമിറേറ്റിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് uae highway നടപടി. പദ്ധതി യാഥാര്‍ഥ്യമായാല്‍ നിലവിലെ ഹൈവേകളായ ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്‌സ് റോഡുകള്‍ എന്നിവയുമായി പുതിയ ഫെഡറല്‍ പാത ബന്ധിപ്പിക്കും.
ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ (എഫ്എന്‍സി) ഊര്‍ജ-അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്റൂഇയാണ് ഇതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചത്. പുതിയ ഹൈവേ നിര്‍മിക്കണോ നിലവിലുള്ള പാതകള്‍ വികസിപ്പിക്കണോ എന്ന കാര്യം തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.
മണിക്കൂറില്‍ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും ഗതാഗതത്തിരക്കിനുള്ള കാരണവും നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ 24 മണിക്കൂറും നിരീക്ഷിക്കും. പഠന റിപ്പോര്‍ട്ട് ജൂണോടെ സമര്‍പ്പിക്കും. പ്രാദേശിക നഗരസഭയുടെ സഹകരണത്തോടെയാകും പ്രവര്‍ത്തനങ്ങള്‍. പുതിയ പാത നിലവില്‍ വന്നാല്‍ എമിറേറ്റുകള്‍ തമ്മിലുള്ള യാത്രാ ദൈര്‍ഘ്യവും കുറയും. ദുബായില്‍നിന്ന് വടക്കന്‍ എമിറേറ്റുകളിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാന്‍ പുതിയ ഹൈവേയിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *