abu dhabi bus fare : അബുദാബിയിലെ എല്ലാ പൊതു ബസുകള്‍ക്കും ഏകീകൃത നിരക്കുകള്‍ പ്രഖ്യാപിച്ചു; തുക എത്രയാണെന്ന് അറിയേണ്ടേ? - Pravasi Vartha UAE

abu dhabi bus fare : അബുദാബിയിലെ എല്ലാ പൊതു ബസുകള്‍ക്കും ഏകീകൃത നിരക്കുകള്‍ പ്രഖ്യാപിച്ചു; തുക എത്രയാണെന്ന് അറിയേണ്ടേ?

അബുദാബിയിലെ എല്ലാ പബ്ലിക് ബസുകളുടെയും നിരക്കുകള്‍ ഏകീകരിച്ചതായി abu dhabi bus fare ഗതാഗത അതോറിറ്റി അറിയിച്ചു. ഒരു യാത്രയ്ക്ക് 5 ദിര്‍ഹമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ITC) പറയുന്നതനുസരിച്ച്, നഗരത്തിലും സബര്‍ബന്‍ പ്രദേശങ്ങളിലുമുള്ള അടിസ്ഥാന ബസ് നിരക്ക് ഇപ്പോള്‍ 2 ദിര്‍ഹവും കിലോമീറ്ററിന് 5 ഫില്‍സും ആയിരിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuwe
ഇതിനര്‍ത്ഥം, ഒരു യാത്രക്കാരന്‍ തന്റെ അവസാന ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഒന്നില്‍ കൂടുതല്‍ ബസുകളില്‍ കയറുമ്പോള്‍(നഗരത്തില്‍ നിന്ന് പ്രാന്തപ്രദേശങ്ങളിലേക്കോ തിരിച്ചോ ആയാലും) അയാള്‍ 2 ദിര്‍ഹം അടിസ്ഥാന നിരക്ക് ഒന്നിലധികം തവണ നല്‍കേണ്ടതില്ല എന്നാണ്.
യാത്രയുടെ അവസാനം ‘ഹഫലത്ത്’ സ്മാര്‍ട്ട് കാര്‍ഡ് വഴി പണമടച്ചാല്‍, യാത്രക്കാരുടെ ബോര്‍ഡിംഗ് ഡെസ്റ്റിനേഷന്‍ മുതല്‍ അവസാന ഡ്രോപ്പ് ഓഫ് വരെയുള്ള ചെലവ് കണക്കാക്കുന്നു, എന്നാല്‍ ‘ബസുകളുടെ സൗജന്യ മാറ്റം’ മൂന്ന് നിബന്ധനകള്‍ക്ക് വിധേയമാണ്:

യാത്രക്കാരന്‍ ന്യായമായ സമയത്തിനുള്ളില്‍ ബസ് മാറ്റണം
മാറ്റങ്ങളുടെ എണ്ണം രണ്ട് തവണയില്‍ കൂടരുത്, അതായത് പരമാവധി മൂന്ന് ബസുകള്‍ ഉപയോഗിച്ച് യാത്ര പൂര്‍ത്തിയാക്കണം.
യാത്രയുടെ വിപരീത ദിശയില്‍ ഒരു മാറ്റവും ഉണ്ടാകരുത്.
യാത്രയുടെ ചെലവ് കണക്കാക്കാന്‍ യാത്രക്കാര്‍ ബസില്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പും അവരുടെ കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യണം.
യാത്രയുടെ അവസാനം കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്യുന്നതില്‍ പരാജയപ്പെടുന്നവരില്‍ നിന്ന് പരമാവധി ഫീസ് ഈടാക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *