uae road : യുഎഇ നിവാസികള്‍ക്ക് റോഡിലെ ട്രാഫിക് ജാമില്‍ കുടുങ്ങി നഷ്ടമാകുന്നത് 'മാസത്തില്‍ ഒരു ദിവസം' - Pravasi Vartha UAE

uae road : യുഎഇ നിവാസികള്‍ക്ക് റോഡിലെ ട്രാഫിക് ജാമില്‍ കുടുങ്ങി നഷ്ടമാകുന്നത് ‘മാസത്തില്‍ ഒരു ദിവസം’

പ്രതിദിനം റോഡിലെ ട്രാഫിക് ജാമില്‍ uae road കുടുങ്ങുന്ന യുഎഇ നിവാസികള്‍ക്ക് ഓരോ മാസവും ഒരു ദിവസത്തിന് തുല്യമായ സമയം നഷ്ടമാകുന്നു. വ്യക്തമായ പഠനം നടന്നിട്ടില്ലെങ്കിലും താമസക്കാര്‍ തന്നെയാണ് ഇക്കാര്യം പറയുന്നത്. ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്ന മൊത്തം സമയം പ്രതിമാസം ഒന്നോ രണ്ടോ ദിവസമാണ്. താമസക്കാര്‍ പറയുന്നതനുസരിച്ച്, ഈ നഷ്ടപ്പെട്ട സമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിക്കാമായിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuwe
ഷാര്‍ജയില്‍ താമസിക്കുന്ന എമിറാത്തിയായ രണ്ട് കുട്ടികളുടെ മാതാവായ ഖദീജ ബിലാല്‍ ദുബായില്‍ ജോലിക്ക് പോകുമ്പോള്‍ ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നു. കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്താന്‍ അവള്‍ അതിരാവിലെ തന്നെ ഇറങ്ങും. ”ഞാന്‍ ട്രാഫിക്കില്‍ ചെലവഴിക്കുന്ന സമയം എന്റെ കുട്ടികളോടൊപ്പം വീട്ടില്‍ ചെലവഴിക്കാമായിരുന്നു,” ഖദീജ പറഞ്ഞു.
ഷാര്‍ജ മസ്ജിദിന് സമീപം താമസിക്കുന്ന മറ്റൊരു താമസക്കാരിക്ക് രാവിലെ 6 മണിക്ക് മുമ്പ് വീട്ടില്‍ നിന്ന് പുറപ്പെട്ട് 7 മണിക്ക് അല്‍ഖൂസിലെ ജോലിസ്ഥലത്ത് എത്തണം. സാധാരണയായി, വീട്ടില്‍ നിന്ന് 45 കിലോമീറ്റര്‍ ഡ്രൈവ് ചെയ്യാന്‍ ഏകദേശം 30-35 മിനിറ്റ് മാത്രമേ എടുക്കൂ, എന്നാല്‍ രാവിലെ 7 മണി കഴിഞ്ഞാല്‍ ട്രാഫിക് ഇരട്ടിയാകുന്നതിനാല്‍ താന്‍ നേരെത്തേ വീട്ടില്‍ നിന്ന് ഇറങ്ങുമെന്ന് അവര്‍ പറയുന്നു.
”വീട്ടിലേക്കുള്ള ഡ്രൈവ് മോശമാണ്, വീട്ടിലെത്താന്‍ എനിക്ക് 1.5 മണിക്കൂറിലധികം ഡ്രൈവ് ചെയ്യണം. അത് പ്രതിമാസമായി ണക്കാക്കുമ്പോള്‍, അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ചയില്‍ ട്രാഫിക്കില്‍ ചിലവഴിക്കുന്ന അധിക സമയം (1 മണിക്കൂര്‍) 20 മണിക്കൂറിലധികം അല്ലെങ്കില്‍ ഏതാണ്ട് ഒരു ദിവസമാണ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പുതിയ ഫെഡറല്‍ ഹൈവേ
ബുധനാഴ്ച ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിനെ (എഫ്എന്‍സി) അഭിസംബോധന ചെയ്തുകൊണ്ട്, ഒരു പുതിയ ഹൈവേ നിര്‍മ്മിക്കേണ്ടതുണ്ടോ അല്ലെങ്കില്‍ കൂടുതല്‍ പാതകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടോ എന്ന് വിലയിരുത്താന്‍ പാര്‍ലമെന്ററി ബോഡി സമര്‍പ്പിച്ച നിര്‍ദ്ദേശം പഠിക്കുമെന്ന് ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്‌റൂയി പറഞ്ഞു. നിലവിലുള്ളവയിലേക്ക്, അല്ലെങ്കില്‍ ഗതാഗതം ഇതര റൂട്ടുകളിലേക്ക് തിരിച്ചുവിടുന്നത് റോഡിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമോയെന്ന് വിലയിരുത്തും.
ദുബായെയും നോര്‍ത്തേണ്‍ എമിറേറ്റ്സിനെയും ബന്ധിപ്പിക്കുന്ന ഫെഡറല്‍ റോഡുകളില്‍ പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളില്‍ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി എഫ്എന്‍സി അംഗം ഡോ.അദ്നാന്‍ ഹമദ് അല്‍ ഹമ്മദി മന്ത്രിയോട് പറഞ്ഞു. നോര്‍ത്തേണ്‍ എമിറേറ്റുകളില്‍ താമസിക്കുന്നവരും ദുബായില്‍ ജോലി ചെയ്യുന്നവരുമായ ജീവനക്കാരില്‍ നിന്ന് ആഴ്ചയില്‍ 20 മണിക്കൂറും പ്രതിമാസം 80 മണിക്കൂറും പ്രതിവര്‍ഷം 1,000 മണിക്കൂറും ഈ റോഡില്‍ ചെലവഴിക്കുന്നു ഇത് (റോഡ് തിരക്ക്) ജോലിയിലെ അവരുടെ പ്രതിബദ്ധതയെയും ഉല്‍പ്പാദനക്ഷമതയെയും ബാധിക്കുന്നു,’ അല്‍ ഹമ്മദി പറഞ്ഞു.
മന്ത്രാലയം നിരവധി റോഡുകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഫെഡറല്‍ റോഡുകളില്‍ കാര്യമായ ഒന്നും ചെയ്തിട്ടില്ലെന്ന് എഫ്എന്‍സി അംഗം ചൂണ്ടിക്കാട്ടി. പ്രാഥമിക ഹൈവേകള്‍ (അല്‍ ഇത്തിഹാദ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്‌സ് റോഡ്) നിലവില്‍ 20 ല്‍ താഴെ പാതകളാണുള്ളത്, ദുബായിലേക്ക് പ്രവേശിക്കുന്നതിന് ഏകദേശം 10 പാതകളാണുള്ളത്. ഈ റോഡുകളിലൂടെ 850,000 വാഹനങ്ങള്‍ ദുബായിലേക്കും നോര്‍ത്തേണ്‍ എമിറേറ്റുകളിലേക്കും കടന്നു പോകുന്നുണ്ടെന്ന് അല്‍ ഹമ്മദി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *