government of saudi arabia official website : ആദ്യത്തെ മദ്യവില്‍പന ശാല തുറക്കാന്‍ ഒരുങ്ങി സൗദി - Pravasi Vartha PRAVASI

government of saudi arabia official website : ആദ്യത്തെ മദ്യവില്‍പന ശാല തുറക്കാന്‍ ഒരുങ്ങി സൗദി

ആദ്യത്തെ മദ്യവില്‍പന ശാല തുറക്കാന്‍ ഒരുങ്ങി സൗദി. സൗദി അറേബ്യ ആദ്യത്തെ മദ്യശാല തലസ്ഥാനമായ റിയാദില്‍ തുറക്കാന്‍ തയ്യാറെടുക്കുകയാണെന്ന് government of saudi arabia official website റിപ്പോര്‍ട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രമായാണ് മദ്യവില്‍പന ശാല തുറക്കുന്നത്. ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് കോഡ് നേടുകയും പ്രതിമാസ ക്വാട്ട അടിസ്ഥാനത്തില്‍ വാങ്ങുകയും ചെയ്യണമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuwe
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിനോദസഞ്ചാരത്തിനും ബിസിനസ്സിനും വേണ്ടി തുറന്നുകൊടുക്കാനുള്ള ശ്രമങ്ങളിലെ നാഴികക്കല്ലാണ് ഈ നീക്കം. എണ്ണയ്ക്ക് പുറമെയുള്ള മേഖലയില്‍ നിന്ന് സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള വിഷന്‍ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിത്.
എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ സ്റ്റോര്‍ സ്ഥിതിചെയ്യുന്നത്. വില്‍പന അമുസ്ലിംകള്‍ക്ക് കര്‍ശനമായി പരിമിതപ്പെടുത്തുമെന്ന് രേഖയില്‍ പറയുന്നു. മറ്റ് അമുസ്ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് വ്യക്തമല്ല. ദശലക്ഷക്കണക്കിന് പ്രവാസികള്‍ സൗദി അറേബ്യയില്‍ താമസിക്കുന്നുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും ഏഷ്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള മുസ്ലീം തൊഴിലാളികളാണ്. വരും ആഴ്ചകളില്‍ സ്റ്റോര്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്ലാനുകളെ കുറിച്ച് പരിചയമുള്ള ഒരു സ്രോതസ്സ് പറഞ്ഞു.

സൗദി അറേബ്യയില്‍ മദ്യപാനത്തിനെതിരെ കര്‍ശനമായ നിയമങ്ങളുണ്ട്. നൂറുകണക്കിന് ചാട്ടവാറടി, നാടുകടത്തല്‍, പിഴ, അല്ലെങ്കില്‍ തടവ് എന്നിവയ്ക്ക് ശിക്ഷിക്കപ്പെടാം, പ്രവാസികളും നാടുകടത്തല്‍ നേരിടേണ്ടിവരും. പരിഷ്‌കാരങ്ങളുടെ ഭാഗമായി, ചാട്ടവാറടിക്ക് പകരം ജയില്‍ ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *