sharjah civil defence : യുഎഇയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം; പ്രവാസിയും മകളും ശ്വാസം മുട്ടി മരിച്ചു - Pravasi Vartha UAE

sharjah civil defence : യുഎഇയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം; പ്രവാസിയും മകളും ശ്വാസം മുട്ടി മരിച്ചു

യുഎഇയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തത്തില്‍ പ്രവാസിയും മകളും ശ്വാസം മുട്ടി മരിച്ചു. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പാകിസ്ഥാന്‍ പൗരനും 11 വയസ്സുള്ള മകളുമാണ് മരണപ്പെട്ടത്.പ്രവാസിയുടെ ഭാര്യ ഗുരുതരാവസ്ഥയിലാണെന്നും അല്‍ ഖാസിമി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ sharjah civil defence പറഞ്ഞു. ദമ്പതികളുടെ മറ്റ് രണ്ട് കുട്ടികള്‍, ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയും അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയും, ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuwe

AGG3X6 flame of blazing fire

മുവൈലെ ഏരിയയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സമി ഖമീസ് അല്‍ നഖ്ബി പറഞ്ഞു. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത് പുക മുഴുവന്‍ കെട്ടിടത്തിലേക്കും വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു, തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല, ഫോറന്‍സിക് സംഘം പരിശോധനയ്ക്കായി സ്ഥലം ഏറ്റെടുത്തു. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ നിന്ന് മറ്റ് വാടകക്കാരെ ഉടന്‍ ഒഴിപ്പിച്ചു. പുലര്‍ച്ചെ 2.08 ഓടെയാണ് തീപിടിത്തമുണ്ടായതെന്നും 2.12ഓടെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയെന്നും ബ്രിഗേഡിയര്‍ അല്‍ നഖ്ബി പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *