dubai work permit : യുഎഇയിലെ വിസ ക്വാട്ടയില്‍ 20 ശതമാനം വ്യത്യസ്ത രാജ്യക്കാര്‍ക്ക്: നിബന്ധനയില്‍ ഇളവ് വന്നു - Pravasi Vartha visa

dubai work permit : യുഎഇയിലെ വിസ ക്വാട്ടയില്‍ 20 ശതമാനം വ്യത്യസ്ത രാജ്യക്കാര്‍ക്ക്: നിബന്ധനയില്‍ ഇളവ് വന്നു

യുഎഇയിലെ വിസ ക്വാട്ടയില്‍ 20 ശതമാനം വ്യത്യസ്ത രാജ്യക്കാര്‍ക്ക് നല്‍കണമെന്ന നിബന്ധനയില്‍ ഇളവ് വന്നതായി സൂചന. കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കും നേരത്തേ ലഭിച്ചിരുന്ന മുന്നറിയിപ്പ് സന്ദേശം ഇല്ലാതെ തന്നെ വിസ dubai work permit അനുവദിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് ടൈപ്പിങ് സെന്ററുകളും ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കുന്നത്. അതേസമയം, ചില സ്ഥാപനങ്ങള്‍ക്ക് ഇനിയും വിസ ലഭിക്കുന്നതില്‍ തടസ്സം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuwe
വിസ ക്വോട്ടയുടെ ആദ്യ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാരായിരിക്കണമെന്നായിരുന്നു നിര്‍ദേശം. ഇന്ത്യയില്‍നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് ഈ നിബന്ധന തിരിച്ചടിയാകുമെന്ന ആശങ്കയും വ്യാപകമായിരുന്നു. ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ വിസ നിയന്ത്രണമെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണങ്ങള്‍ക്കും ഇത് വഴിവെച്ചു.

സന്ദര്‍ശകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, ഫ്രീസോണിലുള്ളവര്‍, കുടുംബവിസക്കാര്‍ എന്നിവര്‍ക്ക് നിയമം ബാധകമായിരുന്നില്ല. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും ഈ നിബന്ധന ബാധകമാണെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. തൊഴില്‍ മന്ത്രാലയം അനുവദിക്കുന്ന വിസക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മാത്രമായിരുന്നു പുതിയ നിബന്ധന അടങ്ങിയ സന്ദേശം ലഭിച്ചിരുന്നത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *