sharjah to oman bus service : ഷാര്‍ജയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സര്‍വീസ് വരുന്നു - Pravasi Vartha TRANSPORT

sharjah to oman bus service : ഷാര്‍ജയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സര്‍വീസ് വരുന്നു

ഷാര്‍ജയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സര്‍വീസ് വരുന്നു. യു.എ.ഇയിലെ ഷാര്‍ജയില്‍നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലേക്ക് ബസ് സര്‍വീസ് sharjah to oman bus service ആരംഭിക്കുമെന്ന് അറിയിച്ചു. ഇതിനായി ഷാര്‍ജ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും, ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തും കരാര്‍ ഒപ്പിട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuwe
എസ്.ആര്‍.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുവസലാത്ത് സി.ഇ.ഒ ബദര്‍ ബിന്‍ മുഹമ്മദ് അല്‍ നദാബിയും എസ്.ആര്‍.ടി.എ ചെയര്‍മാന്‍ എഞ്ചിനീയര്‍ യൂസഫ് ബിന്‍ ഖമീസ് അല്‍ അത്മാനിയും കരാറില്‍ ഒപ്പുവെച്ചു. ഷാര്‍ജയിലെ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് മസ്‌കത്തിലെ അല്‍ അസൈബ സ്റ്റേഷനിലേക്ക് പ്രതിദിന സര്‍വിസ് ആരംഭിക്കാനാണ് ഷാര്‍ജ ആര്‍.ടി.എയും മുവസലാത്തും ധാരണയിലെത്തിയത്. സര്‍വീസ് സമയം, ടിക്കറ്റ് നിരക്ക് എന്നിവ പിന്നീട് പ്രഖ്യാപിക്കും.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബസ് ഗതാഗത ശൃംഖല സജീവമാക്കാനും ടൂറിസം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ ബസ് സര്‍വീസ്. അതിര്‍ത്തിയിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേകസംവിധാനമൊരുക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *