work visa : വർക്ക് വിസയെടുക്കുന്നതിലെ പുതിയ നിയമം, ആവശ്യകതകള്‍ ലഘൂകരിച്ചോ? പുതിയ അറിയിപ്പ് ഇങ്ങനെ - Pravasi Vartha visa

work visa : വർക്ക് വിസയെടുക്കുന്നതിലെ പുതിയ നിയമം, ആവശ്യകതകള്‍ ലഘൂകരിച്ചോ? പുതിയ അറിയിപ്പ് ഇങ്ങനെ

യുഎഇയില്‍ തൊഴില്‍ വിസയുമായി ബന്ധപ്പെട്ട ജനസംഖ്യാ വൈവിധ്യ ആവശ്യകതകള്‍ ലഘൂകരിച്ചു. യുഎഇയിലെ ചില കമ്പനികള്‍ക്ക് ‘ജനസംഖ്യാ വൈവിധ്യ’ ആവശ്യകതയുടെ പേരില്‍ ബുദ്ധിമുട്ടിലായ പുതിയ ജീവനക്കാരുടെ തൊഴില്‍ വിസ work visa ഇപ്പോള്‍ എടുക്കാന്‍ കഴിയുന്നുണ്ടെന്ന് വിസ ഏജന്റുമാരും ബിസിനസ് സെന്റര്‍ എക്‌സിക്യൂട്ടീവുകളും അറിയിച്ചു. നേരത്തെ തടസം നേരിട്ട ചില ജീവനക്കാരുടെ വിസ ക്ലിയര്‍ ചെയ്തതായി അവര്‍ സ്ഥിരീകരിച്ചു.
ജനസംഖ്യാ വൈവിധ്യത്തിന്റെ ആവശ്യകത നീക്കം ചെയ്തിട്ടുണ്ടോ അതോ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം (MoHRE) കേസ്-ടു-കേസ് അടിസ്ഥാനത്തില്‍ അവ ക്ലിയര്‍ ചെയ്യുന്നുണ്ടോ എന്ന് വ്യക്തമല്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweകമ്പനികള്‍ക്ക് ദേശീയത പരിഗണിക്കാതെ വിസയ്ക്ക് അപേക്ഷിക്കാമെന്ന് MoHRE കോള്‍ സെന്റര്‍ ഏജന്റ് വ്യക്തമാക്കി. ഇത് വീണ്ടും മാറാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ഏജന്റ് അറിയിച്ചു.

uae work visa apply online
uae work visa apply online

ഒരാഴ്ചയിലേറെയായി, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരുള്ള കമ്പനികള്‍ക്ക് അതേ ദേശീയതയിലെ പുതിയ ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ‘ജോലിക്കെടുക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം കൈവരിക്കാന്‍’ അവരോട് അധികൃതര്‍ ആവശ്യപ്പെടുന്നു. ഭൂരിഭാഗം ഇന്ത്യക്കാരും പാകിസ്ഥാനികളും മറ്റ് ദക്ഷിണേഷ്യന്‍ പൗരന്മാരും ജോലി ചെയ്യുന്ന കമ്പനികളെയാണ് ഈ ആവശ്യകത പ്രധാനമായും ബാധിച്ചത്. ഒരേ രാജ്യക്കാരായ ജീവനക്കാര്‍ക്ക് പുതിയ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍, ലഭ്യമായ ക്വാട്ടകളുടെ ആദ്യ 20 ശതമാനം വൈവിധ്യവത്കരിക്കപ്പെട്ടതാണെന്ന് ഉറപ്പാക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
കമ്പനി വേണ്ടത്ര വൈവിധ്യപൂര്‍ണ്ണമല്ലെന്ന് കരുതുന്നതിനാലാണ് ചില വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ നിരസിക്കപ്പെട്ട്ത്. അതായത് ഒരേ രാജ്യത്ത് നിന്ന് തന്നെ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമ്പോഴാണ് പലര്‍ക്കും വര്‍ക്ക് വിസയെടുക്കാന്‍ തടസമുണ്ടായത്. കമ്പനികള്‍ ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ നിറം,വംശം,സംസ്‌കാരം,വിദ്യാഭ്യാസം,മതം എന്നിവ പരിഗണിക്കുന്നതിനോടൊപ്പം എല്ലാവര്‍ക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കുകയും വേണം എന്ന ഉദ്ദേശത്തോടെയാണ് യു എ ഇയില്‍ വര്‍ക്ക് ഫോഴ്സ് പ്ലാനിംഗ് പോളിസി നടപ്പാക്കിയിരിക്കുന്നത്. അപ്രകാരം രാജ്യത്ത് ഡെമോഗ്രാഫിക് വൈവിധ്യമുറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും നിയമ വിദഗ്ധര്‍ വിശദീകരിക്കുന്നു.

B9B6R7 dubai, passport official entry stamp. Image shot 02/2009. Exact date unknown.

പ്രധാനമായും മൂന്നു തരത്തിലാണ് കമ്പനികളെ തരംതിരിച്ചിരിക്കുന്നത്. എമിറേറ്റൈസേഷന്‍, പൊതുവായ തൊഴില്‍ നിയമങ്ങള്‍ പാലിക്കല്‍, തൊഴിലാളികളുടെ വൈവിധ്യം പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് വേര്‍തിരിച്ചിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *