travel യു എ ഇയിലേക്ക് ഈ രാജ്യത്ത് നിന്ന് വരുന്നവർ ഗ്യാരന്റി സത്യവാങ്മൂലം കാണിക്കണം - Pravasi Vartha TRAVEL

travel യു എ ഇയിലേക്ക് ഈ രാജ്യത്ത് നിന്ന് വരുന്നവർ ഗ്യാരന്റി സത്യവാങ്മൂലം കാണിക്കണം

ഫിലിപ്പീനികൾ യു എ ഇയിലേക്ക് വരുമ്പോൾ ഫിലിപ്പൈൻസ് എയർപോർട്ടിൽ വച്ചുതന്നെ AoSG എന്ന ഗ്യാരന്റി സത്യവാങ്മൂലം കാണിക്കേണ്ടതാണ്. travel ഇയാളെ സ്പോൺസർ ചെയ്യാൻ യു എ ഇയിലുള്ള ഫിലിപ്പീനോയ്ക്ക് സാധിക്കും എന്ന് തെളിയിക്കാനാണ് ഈ രേഖ.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 യു എ ഇയിൽ സന്ദർശനത്തിന് എത്തുന്ന വ്യക്തി അവിവാഹിതനാണെങ്കിൽ സ്പോൺസർ ചെയുന്ന ഫിലിപിനോയ്ക്ക് പതിനായിരം ദിർഹം പ്രതിമാസം വരുമാനം ഉണ്ടാകണമെന്നുമാണ് വ്യവസ്ഥ.

എന്നാൽ ഇത്തരം നിയമങ്ങൾ വ്യക്തിയുടെ യാത്ര സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ് ചെയ്യുന്നതെന്ന് കുടിയേറുന്നവരുടെ അവകാശ സംരക്ഷണ പ്രവർത്തകനും അഭിഭാഷകനുമായ ബാർണി അൽമസർ അഭിപ്രായപ്പെടുന്നു. യു എ ഇ ഗവണ്മെന്റ് വിസ നൽകിയാൽ അത് ഹനിക്കുന്ന തരത്തിലുള്ള ഫിലിപ്പൈൻ ഇമ്മിഗ്രേഷൻ നടപടി പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എ ഇയിൽ വിസ സ്പോൺസർ ചെയുന്ന വ്യക്തിക്കാണ് ഉത്തരവാദിത്തം. AoSG നിയമപരമായ രേഖയായി യു എ ഇയിൽ പരിഗണിക്കുന്നില്ല.

2002ൽ മനുഷ്യക്കടത്തു തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിപ്പൈൻസ് ഗവണ്മെന്റ് AoSG നടപ്പാക്കിയത്. 2022 വരെ 32,404 പേരെ എയർപോർട്ടിൽ വച്ചു തടഞ്ഞിട്ടുണ്ട്. അതിൽ 472 പേർ അനധികൃതമായ മനുഷ്യക്കടത്തിന് ഇരയായവർ ആണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *