income tax യു എ ഇയിൽ വ്യക്തികൾക്ക് ആദായനികുതി ; വ്യക്തത വരുത്തി മന്ത്രാലയം - Pravasi Vartha LAW

income tax യു എ ഇയിൽ വ്യക്തികൾക്ക് ആദായനികുതി ; വ്യക്തത വരുത്തി മന്ത്രാലയം

വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം. income tax നയം വ്യക്തമാക്കിയത് അറബ് നാണയ നിധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒൻപതാമത് യോഗത്തിൽ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ യോഗമാണ് ചേരുന്നത്.സാമ്പത്തിക നയങ്ങൾ, പൊതു ബജറ്റ്, ധനകാര്യ വെല്ലുവിളികൾ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും. അന്താരാഷ്ട്ര നാണയനിധി, വേൾഡ്​ ബാങ്ക്​, ഓർ​ഗനൈസേഷൻ ഫോർ ഇകണോമിക്​ കോർപറേഷൻ ആൻഡ്​ ഡവലപ്​മെന്‍റ്​ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

best apartments in dubai

അതേസമയം രാജ്യത്ത് ഈ വർഷം മുതൽ വാർഷിക വരുമാനം 10 ലക്ഷം ദിർഹമിൽ കൂടുതലുള്ളവർ കോർപറേറ്റ്​ നികുതിക്ക്​ രിജിസ്​ട്രേഷൻ പൂർത്തിയാക്കണമെന്നു നിർദ്ദേശിച്ചിരുന്നു. രാജ്യത്ത് താമസക്കാരല്ലാത്തവർക്ക് യു എ ഇയിൽ സ്ഥിരം സ്ഥാപനമുണ്ടാവുകയും പത്തു ലക്ഷം ദിർഹമിൽ കൂടുതൽ വരുമാനം ഉണ്ടെങ്കിലും കോർപ്പറേറ്റ് നികുതി അടക്കണം.

വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്തുന്നത് ആലോചനയിലില്ലെന്ന് സൗദി അറേബ്യയും വ്യക്തമാക്കിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *