weather today : യുഎഇ കാലാവസ്ഥ: താപനില 7 ഡിഗ്രി സെല്‍ഷ്യസിലേക്ക്, റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു - Pravasi Vartha WEATHER

weather today : യുഎഇ കാലാവസ്ഥ: താപനില 7 ഡിഗ്രി സെല്‍ഷ്യസിലേക്ക്, റെഡ്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു

ഇന്നത്തെ ദിവസം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. രാജ്യത്തുടനീളം ഫോഗ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് weather today . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
രാജ്യത്ത് താപനില 28 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. അബുദാബിയിലും ദുബായിലും മെര്‍ക്കുറി 27 ഡിഗ്രി സെല്‍ഷ്യസായി ഉയരും. എന്നാല്‍ അബുദാബിയില്‍ 17 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 18 ഡിഗ്രി സെല്‍ഷ്യസും ആന്തരിക പ്രദേശങ്ങളില്‍ 7 ഡിഗ്രി സെല്‍ഷ്യസും വരെ താപനില കുറയാം.
രാത്രിയിലും ബുധനാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഈര്‍പ്പമുള്ളതായിരിക്കും. മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ലെവലുകള്‍ അബുദാബിയില്‍ 35 മുതല്‍ 90 ശതമാനം വരെയും ദുബായില്‍ 35 മുതല്‍ 80 ശതമാനം വരെയും ആയിരിക്കും. അറേബ്യന്‍ ഗള്‍ഫിന്റെയും ഒമാന്‍ കടലിന്റെയും സ്ഥിതി നേരിയ തോതില്‍ ആയിരിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *