offer of employment : യുഎഇ: ജോലി അന്വേഷിക്കുകയാണോ? നിങ്ങളുടെ റിക്രൂട്ടര്‍ വ്യാജന്മാരാണോ എന്നു തിരിച്ചറിയുന്നതിനുള്ള വഴികളിതാ - Pravasi Vartha JOB

offer of employment : യുഎഇ: ജോലി അന്വേഷിക്കുകയാണോ? നിങ്ങളുടെ റിക്രൂട്ടര്‍ വ്യാജന്മാരാണോ എന്നു തിരിച്ചറിയുന്നതിനുള്ള വഴികളിതാ

യുഎഇയിലെയും സൗദി അറേബ്യയിലെയും 62 ശതമാനം പ്രൊഫഷണലുകളും ഈ വര്‍ഷം സജീവമായി ജോലി അന്വേഷിക്കുന്നുണ്ടെന്ന് പുതിയ സര്‍വേ പറയുന്നു. ഇത് മത്സരാധിഷ്ഠിത തൊഴില്‍ വിപണിക്ക് കാരണമാകും. അതിനാല്‍ തന്നെ തട്ടിപ്പുകള്‍ നടക്കാനും സാധ്യതകളേറെയാണ്. ജോലി അന്വേഷണത്തിനിടെ നിങ്ങളുടെ റിക്രൂട്ടര്‍ വ്യാജന്മാരാണോ offer of employment എന്നു തിരിച്ചറിയുന്നതിനുള്ള വഴികളിതാ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഔദ്യോഗിക ഇമെയില്‍ വിലാസമുണ്ടാകില്ല
ഒരു റിക്രൂട്ടര്‍ ഒരു ഓര്‍ഗനൈസേഷന്റെ അല്ലാത്ത ഇമെയില്‍ ഐഡി ഉപയോഗിക്കുമ്പോള്‍ അത് തട്ടിപ്പാക്കാന്‍ സാധ്യതയുണ്ട്. തട്ടിപ്പുകാര്‍ ആളുകളെ ബന്ധപ്പെടാന്‍ Gmail അല്ലെങ്കില്‍ Yahoo പോലുള്ള സൗജന്യ ഇമെയില്‍ ഐഡി ഡൊമെയ്നുകള്‍ ഉപയോഗിക്കാം. നിയമാനുസൃത റിക്രൂട്ടര്‍മാര്‍ എല്ലായ്‌പ്പോഴും ഓര്‍ഗനൈസേഷന്റെ പേര് ഫീച്ചര്‍ ചെയ്യുന്ന അവരുടെ ഔദ്യോഗിക ഇമെയില്‍ വിലാസങ്ങള്‍ ആണ് ഉപയോഗിക്കുന്നത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

റാന്‍ഡം കോണ്‍ടാക്റ്റ്
ജോലിയ്ക്ക് അപേക്ഷിക്കാതെയും അഭിമുഖം നടത്താതെയും നിങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കില്‍, ജാഗ്രത പാലിക്കുക.
നിയമാനുസൃതമായ റിക്രൂട്ടര്‍ നിങ്ങള്‍ അവരുടെ സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും മുഖേന നിങ്ങളുടെ റഫറന്‍സ് ലഭിച്ചാല്‍ മാത്രമേ നിങ്ങളെ അഭിമുഖത്തിനായി സമീപിക്കുകയുള്ളൂ.
അസാധാരണമായ ഉയര്‍ന്ന ശമ്പള വാഗ്ദാനങ്ങള്‍
ഒരു ജോലി പോസ്റ്റിംഗില്‍ നിന്ന് അസാധാരണമാംവിധം ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താല്‍, നിങ്ങള്‍ രണ്ടാമത് ആലോചിക്കണം. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിക്കും.

വ്യാകരണ പിശകുകള്‍
ഓഫര്‍ ലെറ്ററിലെയും മറ്റും അക്ഷരപ്പിശകുകളും മറ്റ് വ്യാകരണ പിശകുകളും നിങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും, കാരണം തട്ടിപ്പുകാര്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ടാകില്ല അല്ലെങ്കില്‍ അവര്‍ സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പ്രൂഫ് റീഡ് ചെയ്തിരിക്കില്ല.
പണം ചോദിക്കല്‍
ഫീസിന്റെ പേരില്‍ ഉദ്യോഗാര്‍ത്ഥികളോട് തട്ടിപ്പ് നടത്തുന്നവര്‍ പണം ആവശ്യപ്പെടാറുണ്ട്. യുഎഇയില്‍ നിയമവിരുദ്ധമായ വിസ ഇഷ്യു പോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കും അവര്‍ പണം ആവശ്യപ്പെട്ടേക്കാം. നിയമാനുസൃതമായ റിക്രൂട്ടര്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ ഒരു ഘട്ടത്തിലും പണം ആവശ്യപ്പെടില്ല.

ഓഫർ ലെറ്റർ വ്യാജമല്ലെന്ന് ഉറപ്പാക്കാൻ മൂന്ന്‌ വഴികൾ

നിയമനം രാജ്യത്തിന് പുറത്താണോ അകത്ത് നിന്നാണോ എന്ന് പരിശോധിക്കണം
ആദ്യം മന്ത്രാലയത്തിന്റെ വെബ് സൈറ്റിലെ അന്വേഷണ സേവനം ഉപയോഗപ്പെടുത്തണം.
സ്മാർട്ട് ആപ് വഴി ഉപയോഗിച്ച് വ്യാജ ഓഫർ ലെറ്റർ തിരിച്ചറിയാൻ സാധിക്കും.
മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റമർ ഹെൽപ്പ് ലെെനിൽ വിളിച്ച് സഹായം ചോദിക്കാം.

യുഎഇയിൽ എത്തി കഴിഞ്ഞാൽ ആദ്യത്തെ 60 ദിവസത്തിനുള്ളിൽ തൊഴിലുടമയ്ക്ക് താമസ വിസയ്ക്കും ലേബർ കാർഡിനും അപേക്ഷിക്കാം. വർക്ക് പെർമിറ്റ് അപേക്ഷ നൽകുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ഇവയാണ് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ടിന്റെ കോപ്പി. വിസ അപേക്ഷാ ഫോം. പാസ്പോർട്ട് സൈസ് ഫോട്ടോ. എൻട്രി പെർമിറ്റ്. അംഗീകാരം ഉള്ള ആരോഗ്യ സർട്ടിഫിക്കറ്റ്. തൊഴിൽ കരാറിന്റെ മൂന്ന് പകർപ്പുകൾ. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ. ട്രേഡ് ലൈസൻസിന്റെ ഒരു പകർപ്പ് യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് രേഖകൾ എല്ലാം കെെവശം ഉണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിൽ ഓഫർ നൽകുമ്പോൾ ജോലിയുടെ നിബന്ധനകളും വ്യവസ്ഥകളും എല്ലാം റിക്രൂട്ടിംഗ് ഏജന്റ് വ്യക്തമായി പറഞ്ഞു നൽകണം. യുഎഇയിലേക്ക് ജോലി തേടി പോകമ്പോൾ എന്താണ് ജോലി, ശമ്പളവും അലവൻസുകളും എത്ര ലഭിക്കും, തൊഴിൽ ഓഫറിന്റെ മുഴുവൻ നിബന്ധനകളും വ്യവസ്ഥകളും എന്നിവയെ കുറിച്ച് വ്യക്തമായി അറി‍ഞ്ഞിരിക്കണം. ജോലിക്കായുള്ള പേപ്പറിൽ നിങ്ങൾ ഒപ്പിടുന്നതിന് മുമ്പ് കാര്യങ്ങൾ വ്യക്തമായി വായിച്ചു നോക്കണം. തൊഴിൽ കരാറിൽ നിന്ന് വിത്യമായി ഏതെങ്കിൽ പേപ്പറുകളിൽ ഒപ്പിടണം എന്ന് ആവശ്യപ്പെട്ടാൽ അത് നൽകില്ല. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ പരാതി നൽകണം. അല്ലെങ്കിൽ 800 84 എന്ന നമ്പറിൽ വിളിക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *